Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഗാ നദി ശുചീകരണത്തിന് സര്‍ക്കാര്‍ 20,000 കോടി അനുവദിച്ചു

ദില്ലി: ഹിന്ദുക്കള്‍ പുണ്യനദിയായി കരുതപ്പെടുന്ന ഗംഗാ നദി ശുചീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ 20,000 കോടി രൂപ അനുവദിച്ചു. അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതിയായാണ് ഗംഗാനദി ശുചീകരണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ബജറ്റില്‍ ഇതിനായി 2037 കോടിരൂപ അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് 20,000 കോടി രൂപയ്ക്കുളള അനുമതികൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.

ലോകത്തില്‍ തന്നെ ഏറ്റവും അധികം മാലിന്യം കുമിഞ്ഞുകൂടിയ നദികളിലൊന്നാണ് ഗംഗാനദി. ഹിന്ദുക്കള്‍ പുണ്യനദിയായി കരുതുമ്പോള്‍ത്തന്നെ മൃതശരീരങ്ങളും മറ്റും പുഴയില്‍ തള്ളുന്നത് പതിവാണ്. പൂജാ അവശിഷ്ടങ്ങളും, ഖരമാലിന്യങ്ങളും എന്നുവേണ്ട എല്ലാ മാലിന്യങ്ങളുടെയും നദിയായി മാറിക്കഴിഞ്ഞിട്ടുണ്ട് ഗംഗാ നദി.

ganga

നദിയിലെ മാലിന്യം ശുചിയാക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞിരുന്നു. ഇത്രയും തുകമുടക്കി ഇവ കാലാവധിക്കുള്ളില്‍ ശുചിയാക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 118 മുന്‍സിപ്പാലിറ്റികളാണ് ഗംഗാനദി മലിനമാക്കുന്നതിന്റെ പ്രധാന ഉത്തരവാദികളെന്നും ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി.

കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ കീഴിലുള്ള 'ഗംഗ റിവര്‍ ബേസിന്‍ അതോറിറ്റി'യാണ് ഗംഗാ നദി ശുചീകരണത്തിനുള്ള നമാമി ഗംഗേ എന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിനകം നാലായിരം കോടിയിലേറെ തുക നദിയുടെ ശുചീകരണത്തിനായി ചെലവഴിച്ചെന്നാണ് കണക്ക്. എന്നാല്‍, ശുചീകരണം വേണ്ടവിധം ഫലവത്താക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+