കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ നിയമത്തിന് അംഗീകാരം; മാളുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കാം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മാളുകള്‍, സിനിമാ ശാലകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്ന പുതിയ നിയമത്തിന് കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച അനുമതി നല്‍കി. ഇതോടെ 10 ജീവനക്കാരോ അതിലധികമോ ഉള്ള സ്ഥാപനങ്ങള്‍ക്ക് വര്‍ഷത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ അനുമതിയായി. അതേസമയം, നിര്‍മാണ ശാലകള്‍ ഇതില്‍ ഉള്‍പ്പെടില്ല.

ജീവനക്കാര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാം. ജീവനക്കാര്‍ക്ക് കുടിവെള്ളം, കാന്റീന്‍, ഫസ്റ്റ് എയ്ഡ്, ശിശു സംരക്ഷണ കേന്ദ്രം, കക്കൂസ് എന്നിവ നിര്‍ബന്ധമായി ഒരുക്കണം. കൂടാതെ വനിതാ ജീവനക്കാര്‍ക്ക് സുരക്ഷയോടുകൂടിയുള്ള ഷിഫ്റ്റുകള്‍ക്കും അനുമതിയുണ്ട്.

mall-cochin

പുതിയ നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിക്കേണ്ട ആവശ്യമില്ല. സംസ്ഥാനങ്ങള്‍ക്ക് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള അവകാശമുണ്ടായിരിക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന വിധത്തില്‍ ലളിതമായാണ് ബില്ലിന്റെ നിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. രാജ്യത്തെ വികസനത്തിന് ആക്കം കൂട്ടുന്നതായിരിക്കും ബില്‍ എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ സമയം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാറുള്ളൂ. ഇനിമുതല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് നിയമം അനുശാസിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങളൊരുക്കി 24x7 എന്ന രീതിയിലുള്ള പ്രവര്‍ത്തനസമയം ഒരുക്കാവുന്നതാണ്.

English summary
Central govt Cabinet clears model law;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X