Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 28 ശതമാനമായി വര്‍ധിപ്പിച്ചു: ശമ്പളം വര്‍ധിക്കും

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിച്ചു. 28 ശതമാനത്തിലേക്കാണ് ഡിഎ വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ ഇത് 17 ശതമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മരവിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വര്‍ധനവോടെ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാവും.

തേസമയം, 2020 ജനുവരി ഒന്നുമുതലുള്ള ഡിഎ കുടിശ്ശിക എന്നുമുതൽ നൽകുമെന്ന് വ്യക്തമല്ല. മൂന്ന് ഗഡു ക്ഷാമബത്ത ആണ് ജീവനക്കാര്‍ക്ക് നല്‍കാന്‍ ബാക്കിയുണ്ടായിരുന്നത്. ജുലൈ ഒന്ന് മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കുമെന്ന വാര്‍ത്ത നേരത്ത ചലി മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. പുതുക്കിയ നിരക്ക് അടിസ്ഥാനപ്പെടുത്തി മുടങ്ങിപ്പോയ ക്ഷാമബത്ത ജൂലായ് 1 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് അന്നത്തെ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയിലും അറിയിച്ചിരുന്നു.

cash

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

2020 ജനുവരി 1, 2020 ജൂലായ് 1, 2021 ജനുവരി 1 എന്നീ തീയതികളില്‍ നല്‍കേണ്ടിയിരുന്ന ക്ഷാമബത്തയായിരുന്നു നല്‍കാനുണ്ടായിരുന്നത്. 2020 ജനുവരിയിലെ 3 ശതമാനം വര്‍ധനവും 2020 ജൂലായിലെ 4 ശതമാനം വര്‍ധനവും 2021 ജനുവരിയിലെ 4 ശതമാനം വര്‍ധനവും ഉള്‍പ്പെടെയാവും 28 ശതമാനം ജീവനക്കാര്‍ ലഭിക്കുക. 65 ലക്ഷം പെന്‍ഷന്‍ വരിക്കാര്‍ക്കും 52 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതിലൂടെ ഗുണം ലഭിക്കും. ക്ഷാമബത്ത വര്‍ധിക്കുന്നതോടെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും വര്‍ധിക്കും. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടിസ്ഥാനപ്പെടുത്തിയാണ് പ്രോവിഡന്റ് ഫണ്ട് നിശ്ചയിക്കുന്നത്.

സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

Recommended Video

cmsvideo
    Pinarayi vijayan warns traders

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+