Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിവുകള്‍ ലംഘിച്ച പ്രോടേം സ്പീക്കർ നിയമനം: പിന്നാലെ പരിഹാസവും, 'നിങ്ങള്‍ തോറ്റു, റിലാക്സ് ചെയ്യൂ'

ഡല്‍ഹി: ലോക്സഭയുടെ കീഴ്വഴക്കം ലംഘിച്ച് ബി ജെ പി എംപി ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറായി നിയമിച്ച കേന്ദ്രസർക്കാർ നടപടിയില്‍ വലിയ വിമർശനം ഉയർത്തി പ്രതിക്ഷ പാർട്ടികള്‍. ഏറ്റവും മുതിർന്ന അംഗത്തെ പ്രോടേം സ്പീക്കറായി നിയമിക്കുകയെന്ന കീഴ്വഴക്കം ലംഘിച്ചുകൊണ്ടാണ് ഭർതൃഹരിയുടെ നിയമനം എന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. നേരത്തെ ബി ജെ ഡി നേതാവായിരുന്ന ഭർതൃഹരി ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ട് ബി ജെ പിയിലേക്ക് ചേക്കേറുകയായിരുന്നു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കാന്‍, കീഴ്വഴക്കപ്രകാരം ഏറ്റവും കൂടുതല്‍ കാലം കാലാവധി പൂർത്തിയാക്കിയ എംപിയെ ആദ്യ രണ്ട് ദിവസത്തേക്ക് പ്രോടേം സ്പീക്കറായി നിയമിക്കുന്നതാണ് പതിവെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടുന്നത്. എട്ട് തവണ ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷാണ് നിലവില്‍ ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗം. ഇദ്ദേഹത്തെ ഒഴിവാക്കിയാണ് ഏഴ് തവണ അംഗമായ ഭർതൃഹരിയെ നിയമിച്ചത്.

proterm

സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. 'ഏറ്റവും കൂടുതൽ തവണ എം.പിയായ വ്യക്തിയെ പ്രോ ടേം സ്പീക്കറായി നിയമിക്കണമെന്നാണ് പാർലമെന്റ് ചട്ടം. എന്നാൽ ലോക്സഭയിൽ എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞ് ഏഴ് തവണ മാത്രം എംപിയായ ഒഡിഷയിലെ കട്ടക്കിൽനിന്നുള്ള ബി ജെ പി നേതാവ് ഭർതൃഹരി മഹ്താബിനെ പ്രോ ടേം സ്പീക്കറായി നിയമിച്ച കേന്ദ്ര നടപടി പാർലമെന്റ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത് വിവേചനത്തിൽ കുറഞ്ഞതൊന്നുമല്ല.' കെസി വേണുഗോപാല്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്? കൊടിക്കുന്നിലിന്റെ അയോഗ്യതക്ക് എന്താണ് കാരണം? സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള അര്‍ഹത പോലും അദ്ദേഹത്തിനില്ലേ? ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തത്? യോഗ്യതയ്ക്കപ്പുറം എന്ത് ഘടകമാണ് ഇതിനെ സ്വാധീനിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. പാർലമെന്ററി മാനദണ്ഡങ്ങൾ പോലും കാറ്റിൽപ്പറത്തി, ഭരണഘടന പോലും അട്ടിമറിക്കാൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ പാർലമെന്റിന് അകത്തും പുറത്തും ശക്തിയായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ പരിഹസിക്കുന്ന രീതിയിലായിരുന്നു ബി ജെ പിയുടെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ കോൺഗ്രസ് വിശ്രമിക്കണമെന്നായിരുന്നു ബി ജെ പി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ കുറിച്ചത്. "നിങ്ങൾ ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. വിശ്രമിക്കുക. എല്ലാത്തിനെയും കുറിച്ച് ആവലാതിപ്പെടുന്നതിനുപകരം തുടർച്ചയായ മൂന്നാം തോൽവിയെക്കുറിച്ച് ചിന്തിക്കൂ," അമിത് മാളവ്യ കുറിച്ചു.

കീഴ്വഴക്കം പാലിച്ചുകൊണ്ടാണ് പുതിയ പ്രോടേം സ്പീക്കർ നിയമനമെന്നാണ് പാർലമെൻ്ററി കാര്യ മന്ത്രിയും ബിജെപി നേതാവുമായ കിരൺ റിജിജു അവകാശപ്പെടുന്നത്. ഭർതൃഹരി ഏഴുതവണ പരാജയം അറിയാതെ വിജിയച്ചതാണ്. എന്നാല്‍ കൊടിക്കുന്നില്‍ രണ്ട് തവണ തോറ്റയാളാണ്. കോൺഗ്രസ് നേതാക്കൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

"പാർലമെൻ്റ് നടപടികൾ നല്ല രീതിയിൽ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പാർലമെൻ്റിൻ്റെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുതന്നെ, സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാനും നുണകൾ പ്രചരിപ്പിക്കാനും കോൺഗ്രസ് ശ്രമിച്ചു," റിജിജു പറഞ്ഞു.

അതേസമയം, വിഷയത്തില്‍ പ്രതിഷേധം ഉയർത്തി കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നു എന്നതും ശ്രദ്ധേയമാണ്. 'പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോ ടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണ്. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബി ജെ പിയുടെ മറുപടി?' മുഖ്യമന്ത്രി ചോദിച്ചു.

പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നിൽ. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+