Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകീര്‍ത്തി അടക്കമുള്ള കുറ്റങ്ങള്‍ക്ക് സാമൂഹ്യ സേവനം കൂടി ശിക്ഷ; ആലോചനയുമായി കേന്ദ്രം

ന്യൂദല്‍ഹി: ക്രിമിനല്‍ അപകീര്‍ത്തി അടക്കമുള്ള ചെറിയ കുറ്റങ്ങള്‍ക്ക് സാമൂഹ്യ സേവനം കൂടി ശിക്ഷയായി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിത ബില്ല് 2023 ല്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് സാമൂഹ്യ സേവനം രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷയായി മാറുന്നത്.

സാമൂഹ്യ സേവനം ഒരു ബദല്‍ ശിക്ഷയായി വിഭാവനം ചെയ്തിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥ ക്രിമിനല്‍ അപകീര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ രണ്ട് വര്‍ഷം വരെ തടവ് എന്നത് തുടരും. എന്നാല്‍ ഒരു കുറ്റവാളിയെ വിട്ടയയ്ക്കാന്‍ സാമൂഹ്യ സേവനം നല്‍കാനുള്ള ഉത്തരവിലൂടെ മാത്രമേ കോടതിക്ക് സാധിക്കൂ. അപകീര്‍ത്തികരമായ കുറ്റം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ നടപടി.

LAW

'മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്നയാള്‍ക്ക് രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ലളിതമായ തടവോ പിഴയോ രണ്ടും കൂടിയോ അല്ലെങ്കില്‍ സാമൂഹ്യ സേവനമോ ആയ ശിക്ഷ ലഭിക്കും', എന്നാണ് 2023 ബില്ലിലെ സെക്ഷന്‍ 354(2) ല്‍ പറയുന്നത്. വാറണ്ട് നോട്ടീസിന് ഹാജരാകാതിരിക്കുക, 5000 രൂപയില്‍ താഴെ വിലയുള്ള വസ്തുവകകള്‍ മോഷ്ടിച്ചക്കുക, മദ്യലഹരിയില്‍ അതിക്രമിച്ച് കടക്കുക എന്നീ കുറ്റങ്ങള്‍ക്കും സാമൂഹ്യ സേവനം ശിക്ഷയായി വിധിക്കാം.

സാമൂഹ്യ സേവനം ഇതുവരെ ഇന്ത്യയിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായിട്ടില്ലെങ്കിലും, യുകെ, യുഎസ്, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ ചില പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് പാലിക്കുന്നുണ്ട്. യു കെയില്‍ സാമൂഹ്യ സേവനത്തെ സമൂഹത്തിലേക്കുള്ള തിരിച്ചടവ് എന്നാണ് വിളിക്കുന്നത്. ഇത് നീതിന്യായ മന്ത്രാലയമാണ് നടപ്പിലാക്കുന്നത്. 2019 ല്‍ മാത്രം ഇതുമായി ബന്ധപ്പെട്ട 80039 ഉത്തരവുകള്‍ രാജ്യത്ത് പാസാക്കിയിട്ടുണ്ട്.

യുഎസില്‍ 1960-കളില്‍ ഒരു ശിക്ഷാരീതി എന്ന നിലയില്‍ സാമൂഹ്യ സേവനം ആരംഭിച്ചു. പെറ്റി ക്രിമിനല്‍ കേസുകളിലെ കുറ്റവാളികള്‍ പാര്‍ക്കുകളിലും കളിസ്ഥലങ്ങളിലും മാലിന്യം വൃത്തിയാക്കുകയും പൊതുസ്ഥലം തൂത്തുവാരുകയും ആശുപത്രികളിലും സാമൂഹിക സേവന കേന്ദ്രങ്ങളിലും സേവനമനുഷ്ഠിക്കുകയും ചെയ്യണം എന്നാണ് പറയുന്നത്. ഓസ്ട്രേലിയയിലെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷന്‍ സംവിധാനവും അവരുടെ സ്വന്തം സാമൂഹ്യ സേവന പദ്ധതികളും ഉണ്ട്

ഇന്ത്യയില്‍ കമ്മ്യൂണിറ്റി സേവനം ഒരു ശിക്ഷയായി നിര്‍ദ്ദേശിക്കുന്ന ഏക ചട്ടമാണ് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്. ഈ നിയമത്തിലെ സെക്ഷന്‍ 18(1)(സി) പ്രകാരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കുറ്റവാളിക്ക് സാമൂഹ്യ സേവനം ശിക്ഷയായി നല്‍കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+