കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിയ്ക്കപ്പെട്ട സംഭവം: കേന്ദ്രം ഇടപെടുന്നു..'രാഷ്ട്രപതി ഭരണം വേണം'!!

കേരളത്തിലെ പൊലീസ് നിഷ്ക്രിയമാണെന്നാണ് മേനക ഗാന്ധി പറഞ്ഞത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: കൊച്ചിയില്‍ പ്രമുഖ സിനിമാ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രം ഇടപെടുന്നു. വിഷയത്തില്‍ കേന്ദ്ര വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കേരളത്തില്‍ രാഷ്ട്രപതി ഭരണം സ്ഥാപിയ്‌ക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ നിലപാട്.

റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

സംസ്ഥാനത്ത് പ്രമുഖ നടി ആക്രമണത്തിന് ഇരായായ സംഭവത്തില്‍ കേന്ദ്ര വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസില്‍ ഇത് വരെ ഉണ്ടായ പുരോഗതിയെ കുറിച്ച് ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്ന്ദേശീയ വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടു.

സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് സംവിധാനം നിഷ്‌ക്രിയം ആണെന്നും മന്ത്രി കുറ്റപ്പെടുത്തി.

നടുക്കം

കേരളത്തിൽ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു നടുക്കം രേഖപ്പെടുത്തി. കുറ്റവാളികൾ ശിക്ഷിയ്ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു

രാഷ്ട്രീയം

കേരളത്തിലെ അക്രമ സംഭവത്തെ രാഷ്ട്രീയമായി നേരിടുകയാണ് ബിജെപി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ നിരാഹാരം തുടങ്ങും. ഇതിനെ പിന്തുണച്ച് കേന്ദ്ര സർക്കാരും രംഗത്ത് എത്തുകയാണ്

English summary
Central Govt involves in Kochi Actress attacking case. National Women Commission seek report from DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X