കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‌കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പിന്നോട്ട് നയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ആദ്യക്ഷ പദവി ഏറ്റെടുത്തതിനുശേഷമുള്ള കന്നി പ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയെത്തിയത്. കേന്ദ്ര സര്‍ക്കാരും പ്രധാന മന്ത്രിയും രാജ്യത്തെ പിന്നോട്ട് നയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

രാജ്യത്തെ 21-ാം നൂറ്റണ്ടിലേക്ക് നയിച്ചത് കോണ്‍ഗ്രസാണ്. മോദി രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്നും വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ഇപ്പോള്‍ ശക്തി പ്രാപിച്ചുവരുന്നതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയം ഇന്ന് ദേശീയ തലത്തില്‍ ഇല്ലാതായി മാറി. ജനങ്ങളെ അടിച്ചമര്‍ത്താനാണ് ഇന്ന് രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്നത്.

 rahu

എതിര്‍ക്കാനുള്ള അവസരം രാജ്യത്തെ ജനങ്ങള്‍ക്ക് നഷ്ടമായി. ബിജെപിയുടെ രാഷ്ട്രീയത്തോട് യോജിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയിലെ പ്രവര്‍ത്തകരെ സഹോദങ്ങളായാണ് കാണുന്നത്. എന്നാല്‍ അവര്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.

അവരെ കൂടി ഉള്‍കൊള്ളാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി അഭിപ്രായ്പപെട്ടു. സ്നേഹത്തിന്‍റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്‍റേത്. ബിജെപിയെ എതിര്‍ക്കാന്‍ ശക്തിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. ദേഷ്യത്തിന്‍റെ രാഷ്ട്രീയത്തിനെതിര കോണ്‍ഗ്രസ് പോരാടുമെന്നും കന്നി പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
central government is pulls nation to backwards says rahul gandhi. rahul gandhi says after swearing funtion as aicc president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X