കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില 22 രൂപയാക്കാന്‍ ചൈന മോഡല്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

മുബൈ: പെട്രോള്‍ വില 22 രൂപയാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെ കൂടെ മെഥനോള്‍ ചേര്‍ത്താല്‍ വിലയും മലിനീകരണവും നിയന്ത്രിക്കാനാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് പ്രഖ്യാപിക്കുമെന്ന് മുബൈയില്‍ നടന്ന ഒരു
ചടങ്ങിനിടെ മന്ത്രി വ്യക്തമാക്കി.

മെഥനോള്‍ ഉപയോഗിച്ചുള്ള പെട്രോളാണ് ഉപയോഗിച്ചുവരുന്ന ചൈനയില്‍ 17 രൂപയാണ് പെട്രോളിന്റെ വില. ഈ പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കിയാല്‍ പെട്രോളിന് വില 22രൂപയായി കുറയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്വീഡിഷ് വാഹന നിര്‍മ്മാണകമ്പനിയായ വോള്‍വോ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കുന്ന പ്രത്യേക എന്‍ജിന്‍ അവതരിപ്പിച്ചതായും ഇതുപയോഗിച്ച് 25 ബസ്സുകള്‍ ഓടിക്കാന്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

pertolprice

മെഥനോള്‍ ഉപയോഗിച്ചുള്ള പദ്ധതി നടപ്പിലായാല്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളുടെ വില്‍പനയില്‍ വന്‍ കുതിപ്പ് തന്നെയുണ്ടാകാന്‍ സാധ്യയുണ്ട്. എഴുപതിനായിരം കോടി രൂപയോളം ചെലവ് വരുന്ന പെട്രോള്‍ റിഫൈനറികള്‍ നിര്‍മ്മിക്കുന്നതിനു പകരം ഇകാര്യം ആലോചിക്കാന്‍ പെട്രോളിയം മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മെഥനോളിന് വേണ്ടത് ഒന്നരലക്ഷം കോടി രൂപ മാത്രമാണെന്നും മന്ത്രി പറഞ്ഞു. വര്‍ഷം 22 ശതമാനമാണ് കാര്‍ വില്‍പ്പനയില്‍ വര്‍ധനയുണ്ടായത്. അടുത്ത സാമ്പത്തികവര്‍ഷം റോഡ് പദ്ധതികള്‍ 20,000 കിലോമീറ്ററിലേക്കെത്തിക്കും. ഇപ്പോഴുള്ളത് 16,000 കിലോമീറ്ററാണ്. ഈ സര്‍ക്കാര്‍ ഇതുവരെ ഏഴു ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
central government palns new project reduce price of petrol by to add methanol with petrol. by adding methanol with petrol can reduce price and pollution says central minister nitin gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X