കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂളുകൾ തുറക്കാൻ കേന്ദ്രസർക്കാർ; ആദ്യം 9 മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക്!

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് സ്കൂളുകൾ തുറക്കാൻ കേന്ദ്രസർക്കാർ ആലോചന. സ്കൂളുകൾ തുറക്കുന്നതിനുള്ള അടിസ്ഥാന മാർഗനിർദ്ദേശങ്ങൾ ആവിഷ്കരിക്കുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയവും എൻസിഇആർടിയും ചർച്ചകൾ തുടരുകയാണ്. 9,10,11,12 ക്ലാസിലെ കുട്ടികൾക്കാവും ആദ്യം സ്കൂളുകൾ തുറക്കുക. മുതിർന്ന കുട്ടികൾക്ക് സാമൂഹിക അകലം പാലിക്കുന്നതും, മാസ്ക് ധരിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പാലിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

6 മുതൽ 10 വയസ്സുവരെയുള്ള 1 മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് ക്ലാസ് തുടങ്ങാൻ സാധ്യതയില്ലെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അതേസമയം മുതിർന്ന വിദ്യാർത്ഥികൾക്കാണെങ്കിലും ഉടൻ ക്ലാസുകൾ ആരംഭിക്കില്ല. ഇവർക്ക് തന്നെ പ്രത്യേകം ബാച്ചുകളായിട്ടായിരിക്കും ക്ലാസുകൾ ആരംഭിച്ചേക്കുക. കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് പുതിയ ക്രമീകരണങ്ങൾ സ്കൂളുകൾക്ക് ഒരുക്കേണ്ടതുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ച് ക്ലാസ് തുടങ്ങുന്നത് പ്രായോഗികമല്ല. അതുകൊണ്ട് ഇതിനുള്ള സമയവും സ്കൂളുകൾക്ക് നൽകും.

cbse-students-27-1501154498-15

ക്ലാസുകളിൽ രണ്ട് വിദ്യാർത്ഥികൾ തമ്മിലുള്ള ദൂരം ആറടി ആകണം.
ഓരോ ക്ലാസിലും 15 മുതൽ 20 വരെ വിദ്യാർത്ഥികളെയാകും ഉൾപ്പെടുത്താൻ സാധിച്ചേക്കുക. ഇടവിട്ട ദിവസങ്ങളിലായിരിക്കും ഈ ബാച്ചുകൾക്ക് ക്ലാസുകൾ. ഒരു ദിവസം സ്കൂളിൽ പോകാത്ത ബാച്ചുകൾക്ക് വീടുകളിൽ വെച്ച് പൂർത്തിയാക്കാനുള്ള പഠന ടാസ്കുകൾ നൽകും.

എല്ലാ വിദ്യാർത്ഥികളും ക്ലാസിൽ നിർബന്ധമായും മാസ്ക് ധരിക്കേണ്ടിവരും. തുടക്കത്തിൽ, സ്കൂൾ കാന്റീനുകൾ പ്രവർത്തിക്കില്ല, വിദ്യാർത്ഥികളോട് ഉച്ചഭക്ഷണം കൊണ്ടുവരാൻ ആവശ്യപ്പെടും. വിശ്രമവേളയിൽ ക്ലാസ് മുറിയിൽ ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കും.ആദ്യ കുറച്ച് മാസങ്ങളിൽ രാവിലെ അസംബ്ലിയും നിരോധിക്കും. സ്‌കൂൾ കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസേഷൻ സ്റ്റേഷനുകൾ ഉണ്ടാകും. കൂടാതെ, മാതാപിതാക്കളെ സ്കൂൾ കാമ്പസിനുള്ളിൽ അനുവദിക്കില്ല. ഒരു ഘട്ടത്തിൽ തിരക്ക് ഇല്ലെന്ന് ഉറപ്പുവരുത്താൻ കുട്ടികൾക്ക് കാമ്പസിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വ്യത്യസ്ത എൻട്രി, എക്സിറ്റ് പോയിന്റുകൾ ഉണ്ടാകും.

കുട്ടികൾ വരുന്നതിനുമുമ്പ്, പകൽ ഒരു തവണയും അവർ പോയതിനുശേഷവും ക്ലാസ് മുറികളും പതിവായി സ്പർശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കേണ്ടതുണ്ട്.
സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വ്യത്യസ്ത രീതികളാണ് സ്വീകരിച്ചത്. ചിലയിടങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥികൾക്കാണ് ആദ്യം ക്ലാസ് തുറന്നത്. മുതിർന്നവരേക്കാൾ ചെറിയ കുട്ടികൾക്ക് രോഗം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്.

അരീക്കോട് ദുരഭിമാനക്കൊല: ആതിരയെ കൊന്ന കേസിൽ അച്ഛൻ രാജനെ കോടതി വെറുതെ വിട്ടു!അരീക്കോട് ദുരഭിമാനക്കൊല: ആതിരയെ കൊന്ന കേസിൽ അച്ഛൻ രാജനെ കോടതി വെറുതെ വിട്ടു!

ഉത്ര മരിച്ചപ്പോൾ സുഹൃത്തുക്കൾക്കൊപ്പം പൊട്ടിച്ചിരി, ചികിത്സ വൈകിപ്പിച്ചു; സൂരജിനെ കുടുക്കിയ തെളിവുകൾഉത്ര മരിച്ചപ്പോൾ സുഹൃത്തുക്കൾക്കൊപ്പം പൊട്ടിച്ചിരി, ചികിത്സ വൈകിപ്പിച്ചു; സൂരജിനെ കുടുക്കിയ തെളിവുകൾ

ശരമുനയില്‍ പ്രിയങ്കയുടെ ചോദ്യങ്ങള്‍; അടി പതറി യോഗി; പൊതുജനമധ്യത്തില്‍ എല്ലാം വ്യക്തമാക്കണംശരമുനയില്‍ പ്രിയങ്കയുടെ ചോദ്യങ്ങള്‍; അടി പതറി യോഗി; പൊതുജനമധ്യത്തില്‍ എല്ലാം വ്യക്തമാക്കണം

English summary
Central govt plans to reopen school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X