മീഡിയ വണിന് ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്ര സർക്കാർ: പ്രവർത്തനാനുമതി 10 വർഷത്തേക്ക്
ദില്ലി: മീഡിയ വണിന് ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്ര സർക്കാർ. നേരത്തെ തടഞ്ഞ് വെച്ചിരുന്ന ലൈസന്‍സ് സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് പുതുക്കി നല്‍കിയിരിക്കുന്നത്. ചാനലിന് 10 വർഷത്തേക്ക് ലൈസൻസ് പുതുക്കി വാർത്താവിതരണ മന്ത്രാലയം വൈകീട്ടോടെ ഉത്തരവ് പുറത്തിറക്കി. മീഡിയ വണിന് നാലാഴ്ചക്കകം ലൈസൻസ് പുതുക്കി നൽകണമെന്നായിരുന്നു സുപ്രീകോടതി വിധി.
'' മീഡിയ വണിന് 10 വർഷത്തേക്ക് സംപ്രേഷണ അനുമതി പുതുക്കിക്കിട്ടി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കി. കൂടെ നിന്നവർക്കെല്ലാം നന്ദി.''- മീഡിയ വണ്‍ എഡിറ്റർ പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് 2021ലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചാനലിന്റെ ലൈസൻസ് പുതുക്കാന്‍ വിസമ്മതിച്ചത്. ഇതിനെതിരെ ചാനല്‍ നിയമ നടപടി അരംഭിക്കുകയും ഒടുവില്‍ അനുകൂല വിധി നേടിയെടുക്കുകയുമായിരുന്നു. ഹർജി പരിഗണിച്ച സുപ്രീംകോടി വിധി പ്രഖ്യാപിക്കുമ്പോള്‍ ശ്രദ്ധേയമായ പല പരാമർശങ്ങളും നടത്തിയിരുന്നു.
ഭരണകൂട വിരുദ്ധ നിലപാടുകളുടെ പേരില്‍ മാധ്യമങ്ങള്‍ക്ക് സുരക്ഷ അനുമതി നിഷേധിക്കാനാകില്ല എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് കേന്ദ്ര സർക്കാർ വിലക്ക് നീക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. ചാനലിന് എന്തുകൊണ്ട് വിലക്ക് ഏർപ്പെടുത്തിയെന്നത് പുറത്തു പറയാത്തത് നീതികരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ദേശ സുരക്ഷയുടെ പേര് പറഞ്ഞ് വിലക്കിന്‍റെ കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാനാവില്ല. സർക്കാറിനെ വിമർശിക്കുക എന്നുള്ളത് മാധ്യമങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍പ്പെടുന്ന കാര്യമാണ്. ഇത് ഒരു കുറ്റല്ല. ഇതിനെ ദേശവിരുദ്ധമായ കാര്യമല്ല. സർക്കാറിനെ വിമർശിക്കുന്നത് ഭരണഘടനവിരുദ്ധമായ കാര്യമല്ലെന്നും മീഡയവണിന്റെ ലൈസന്‍സ് നാലാഴ്ച്ചക്കകം പുതുക്കി നല്‍കണമെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. മീഡിയവണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗിയും ദുശ്യന്ത് ദവെയുമായിരുന്നു സുപ്രീകോടതിയില്‍ ഹാജരായത്.
2022 ജനുവരി 31നായിരുന്നു ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നെങ്കിലും മാര്‍ച്ച് 15ന് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. തുടര്‍ന്ന് മാര്‍ച്ച് 16ന് ചാനല്‍ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരുന്നു.












Click it and Unblock the Notifications