കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്‍റെ പുതിയ നയം വാക്സിന്‍ വില വര്‍ധനവിന് കാരണമാവും; വിമര്‍ശനവുമായി സിപിഎം

Google Oneindia Malayalam News

ദില്ലി: ഇപ്പോഴത്തെ കോവിഡ്‌ അടിയന്തരസ്ഥിതി നേരിടാന്‍ സാർവത്രിക ബൃഹത്‌ വാക്‌സിനേഷൻ പരിപാടിയാണ്‌ വേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം അവർ സൃഷ്ടിച്ച ഗുരുതര ആരോഗ്യസാഹചര്യത്തിൽനിന്ന്‌ സ്വയം ഒഴിഞ്ഞുമാറുന്നതാണ്‌. എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് ശ്രമം.
വാക്‌സിൻ വിതരണം വർധിപ്പിക്കാതെ വിൽപ്പന ഉദാരമാക്കുന്നതും വിലനിയന്ത്രണം എടുത്തുകളയുന്നതുമാണ്‌ പുതിയ നയമെന്നും സിപിഎം ആരോപിക്കുന്നു.

പര്യാപ്‌തമായ അളവിൽ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഒരു വർഷത്തിനിടെ കേന്ദ്രം നടപടിയെടുത്തില്ല. പുതിയ വാക്‌സിൻ നയം കോടിക്കണക്കിന്‌ ആളുകൾക്ക്‌ ഉയർന്ന വില കാരണം വാക്‌സിൻ വാങ്ങാനാകാത്ത സാഹചര്യമുണ്ടാക്കും.
ഇതുവരെ സംസ്ഥാനങ്ങൾക്ക്‌ സൗജന്യമായി വാക്‌സിന്‍ നല്‍കിയിരുന്നത് ഇനിമുതൽ പൊതുവിപണിയിൽനിന്ന്‌ പണംകൊടുത്ത് വാങ്ങണം. വാക്‌സിന്‍ വിലയില്‍ നിയന്ത്രണമില്ല. വാക്‌സിൻ നിർമാതാക്കൾക്ക്‌ ഇഷ്ടമുള്ള വില ഈടാക്കാം. ഇതോടെ വലിയവിഭാ​ഗം ജനത വാക്സിന്‍ പ്രക്രിയക്ക് പുറത്താകും. കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവയ്‌പിനും വഴിവയ്‌ക്കും.

 covid-vaccine

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

വാക്‌സിന്‍ വാങ്ങാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ ഫണ്ട്‌ നൽകണം. ബൃഹത്തായ വാക്സിന്‍യജ്ഞം എപ്പോഴും സൗജന്യവും സാർവത്രികവുമാകണം. സ്വതന്ത്ര ഇന്ത്യയുടെ പാരമ്പര്യവും അനുഭവവും അതാണ്‌. ഉത്തരവാദിത്തത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറുന്നതും വിവേചനപരവും തുല്യാവസരം നിഷേധിക്കുന്നതുമായ വാക്സിന്‍നയത്തെ നിശിതമായി അപലപിക്കുന്നു. ആരോഗ്യ അടിയന്തര സാഹചര്യത്തിന്‌ പരിഹാരം കാണാന്‍ ഈ നയം സഹായകമല്ല. മഹാമാരിയുടെ വ്യാപനത്തിന്‌ വഴിവയ്ക്കുകയും ചെയ്യുമെന്നും സിപിഎം പിബി പ്രസ്താവനയില്‍ പറയുന്നു.

പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Kerala health minister kk shailaja goes into quarantine | Oneindia Malayalam

English summary
central govt's new policy will lead to increase in vaccine prices; CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X