Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസിന്റെ പുതിയ താരിഫ് നയം; പ്രത്യാഘാതങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് നയം ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് 10% പുതിയ അടിസ്ഥാന തീരുവയും ഇന്ത്യയ്ക്ക് 27% പരസ്പര തീരുവയും ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നുണ്ട് എന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്.

അമേരിക്കന്‍ വ്യാപാര നയത്തിലെ ഈ മാറ്റം മൂലമുണ്ടാകാവുന്ന അവസരങ്ങള്‍ പഠിക്കുകയാണെന്നും സര്‍ക്കാര്‍ പറഞ്ഞു. വികസിത ഇന്ത്യ എന്ന ദര്‍ശനം കണക്കിലെടുത്ത് താരിഫുകളെക്കുറിച്ചും അവയുടെ വിലയിരുത്തലിനെക്കുറിച്ചുമുള്ള ഫീഡ്ബാക്ക് സ്വീകരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Donald Trump

2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും ഫെബ്രുവരി 13 ലെ 'മിഷന്‍ 500' പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരസ്പരം പ്രയോജനകരവും ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന്റെ വേഗത്തിലുള്ള സമാപനത്തിനായി ഇന്ത്യ-യുഎസ് വ്യാപാര സംഘങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

സപ്ലൈ ചെയിന്‍ സംയോജനം ആഴത്തിലാക്കുന്നത് ഉള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരും. വ്യാപാരം, നിക്ഷേപം, സാങ്കേതിക കൈമാറ്റം എന്നിവ വളര്‍ത്താന്‍ ഇരു രാജ്യങ്ങളെയും പ്രാപ്തരാക്കുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 'ഞങ്ങള്‍ ട്രംപ് ഭരണകൂടവുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. ക്കുവരും ദിവസങ്ങളില്‍ അവ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിന്നു', മന്ത്രാലയം വ്യക്തമാക്കി.

യുഎസുമായുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തെ ഇന്ത്യ വിലമതിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ-യുഎസ് കാറ്റലൈസിംഗ് ഓപ്പര്‍ച്യുണിറ്റീസ് ഫോര്‍ മിലിട്ടറി പാര്‍ട്ണര്‍ഷിപ്പ്, ആക്‌സിലറേറ്റഡ് കൊമേഴ്സ് ആന്‍ഡ് ടെക്നോളജി (കോംപാക്റ്റ്) നടപ്പിലാക്കുന്നതിനായി യുഎസുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി വ്യാപാര ബന്ധങ്ങള്‍ പരസ്പര അഭിവൃദ്ധിയുടെ ഒരു സ്തംഭമായി തുടരുകയും പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, ട്രംപിന്റെ താരിഫ് ഉത്തരവ് വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചു.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തില്‍ വാണിജ്യ മന്ത്രാലയം, നീതി ആയോഗ്, ഡിപിഐഐടി, മറ്റ് വകുപ്പുകള്‍ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+