Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസിന് താരിഫ് ഇളവ്; അസാധാരണ നടപടിയല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്ക്കുന്നത് അസാധാരണ നടപടിയല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഇതൊരു അസാധാരണമായ ഒരു നടപടിയല്ലെന്നും മറിച്ച് വിശാലമായ ഒരു മാതൃകയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ മുമ്പ് മറ്റ് വികസിത രാജ്യങ്ങളുമായി സമാനമായ താരിഫ് ഇളവുകള്‍ നടത്തിയിട്ടുണ്ട് എന്നും സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി. യുഎസ് അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചാല്‍ അത് അസാധാരണമായ ഒരു നടപടിയായി കാണരുതെന്ന് വൃത്തങ്ങള്‍ ന്യൂസ് 18 നോട് പറഞ്ഞു. 'ഓസ്ട്രേലിയ, യുഎഇ, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം സമാനമായ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tariff

നേരത്തെ ഇന്ത്യയുടെ താരിഫ് നിരക്കുകളെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ താരിഫ് ഭീമവും നിയന്ത്രണപരവുമാണെന്നും ഇത് യുഎസിന് ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. താരിഫ് കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും തന്റെ ഭരണകൂടം ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ അത്തരം പ്രവണതകള്‍ തുറന്നുകാട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

'അവര്‍ ചെയ്തതിന് അവരെ തുറന്നുകാട്ടുന്നതിനാല്‍ അവര്‍ ഇപ്പോള്‍ അവരുടെ താരിഫ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയെയും യൂറോപ്യന്‍ യൂണിയനെയും ട്രംപ് വിമര്‍ശിച്ചിരുന്നു. താരിഫുകളും മറ്റ് വ്യാപാര പ്രശ്‌നങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇന്ത്യയുടെ നിലപാട് മറ്റ് വികസിത രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളുമായി യോജിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു.

ഫെബ്രുവരിയില്‍, ഇന്ത്യയും യുഎസും ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമ്മതിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് മുതിര്‍ന്ന പ്രതിനിധികളെ നിയമിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും സമ്മതിച്ചിരുന്നു. വിപണി പ്രവേശനം വര്‍ധിപ്പിക്കുന്നതിനും താരിഫ്, താരിഫ് ഇതര തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും വിതരണ ശൃംഖല സംയോജനം കൂടുതല്‍ ആഴത്തിലാക്കുന്നതിനും ഒന്നിച്ച് പ്രവര്‍ത്തിക്കും.

ഈ ആഴ്ച കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍, താരിഫും ചര്‍ച്ചകളുടെ ഭാഗമായിരുന്നു. ഫെബ്രുവരിയില്‍ പ്രധാനമന്ത്രിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍ ഉന്നയിച്ച താരിഫുകളും മറ്റ് വ്യാപാര പ്രശ്‌നങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പ്രത്യേക കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+