കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത്; 101 ഉത്പന്നങ്ങളുടെ ഇറക്കുമതി റദ്ദാക്കുമെന്ന് രാജ്നാഥ് സിംഗ്

Google Oneindia Malayalam News

ദില്ലി; പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത് നടപ്പാക്കാൻ കേന്ദ്രസർക്കാർ. ഇതിൻറെ ഭാഗമായി 101 പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി നിരോധനം ഏർപ്പടുത്തിയതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. പ്രതിരോധ സാമഗ്രികൾ ആത്മനിർഭർ, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾ പ്രകാരം തദ്ദേശീയമായി നിർമ്മിക്കാനാണ് പദ്ധതിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യയുടേയും ചൈനയുടേയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ നടത്തിയതിന് തൊട്ട് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം.

101 ഇനങ്ങൾ നിരോധിക്കാനുള്ള തീരുമാനം പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സ്വാശ്രയ സംരംഭങ്ങൾക്ക് വലിയ പ്രോത്സാഹനമാകുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യത്തെ പ്രതിരോധ വ്യവസായങ്ങൾക്ക് അവരുടെ സ്വന്തം ഡിസൈൻ ഉപയോഗിച്ചോ അല്ലെങ്കിൽ ഡിആർഡിഒ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ ഉപയോഗിച്ചോ നിരോധിത പട്ടികയിലെ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള അവസരമാണിത്.

 rajnath-singh-15622376

അടുത്ത 6-7 വർഷത്തിനുള്ളിൽ ആഭ്യന്തര പ്രതിരോധ വ്യവസായത്തിന് നാല് ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സായുധ സേന, പൊതു-സ്വാകര്യ പ്രതിരോധ വ്യവസായ മേഖലയിലെ പങ്കാളികൾ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിലക്ക് ഏർപ്പെടുത്തിയത്. നിലവിലെ ശേഷിയും ഭാവിയിലെ ആവശ്യകതയും വിലയിരുത്തുന്നത് ലക്ഷ്യം വെച്ചായിരുന്നു ചർച്ച.

പീരങ്കി തോക്കുകൾ, എൽ‌സി‌എച്ച്, സോണാർ ആയുധ സംവിധാനം, ഹൈടെക് ആയുധ സംവിധാനങ്ങൾ, കോർ‌വെറ്റുകൾ, ആക്രമണ റൈഫിളുകൾ, ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, ആർമ്ഡ് ഫൈറ്റിങ്ങ് വെഹിക്കിൾ എന്നിവ അടക്കമുള്ളയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2024 ന് ഉളളിൽ ഇറക്കുമതി പൂർണമായും അവസാനിപ്പിച്ച് ആവശ്യമായത് തദ്ദേശിയമായി തയ്യാറാക്കും.ഭാവിയിൽ ഇത്തരത്തിൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്തേണ്ട കൂടതൽ ഉപകരണങ്ങൾ കണ്ടെത്തും. നടപ്പുസാമ്പത്തികവര്‍ഷം 52000 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് തീരുമാനമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

6 വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി6 വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി

രാജമലയില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക്; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം 27 ആയിരാജമലയില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക്; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം 27 ആയി

ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ, തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ, തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്

English summary
Central govt to ban the import of 101 defense products
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X