Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സർക്കാറിന്റെ ദീപാവലി ഗിഫ്റ്റ്: 4 % ഡിഎ വർധിപ്പിച്ചു, ആരൊക്കെ അർഹർ എന്ന് അറിയാം

ഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 4 ശതമാനം അധിക ഡിഎ (ഡിയർനസ് അലവൻസ്), ഡിആർ (ഡിയർനസ് റിലീഫ്) നടപ്പിലാക്കി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തതെന്നാണ് ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്യുന്നത്. ഈ തീരുമാനത്തോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ നിലവിലുള്ള 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയരും.

പുതിയ തീരുമാനപ്രകാരമുള്ള ഡിഎ വർദ്ധനവ് 2023 ജൂലൈ 1 മുതൽ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും. ഏറെ നാളായി കാത്തിരിക്കുന്ന തീരുമാനമാണ് ഉത്സവ സീസണിനോട് അനുബന്ധിച്ച് പുറത്ത് വന്നരിക്കുന്നത്. ഇത് ലക്ഷക്കണക്കിന് വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ദീപാവലി സമ്മാനമായും കണക്കാക്കപ്പെടുന്നു. 47 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരെയും 68 ലക്ഷം പെൻഷൻകാരെയും ഈ തീരുമാനം ഗുണകരമായി ബാധിക്കും.

salary

ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലെ കുടിശ്ശിക സഹിതം നവംബർ മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർദ്ധിപ്പിച്ച ശമ്പളം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+