• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുത്; ഉപയോഗം തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ നിര്‍ബന്ധമാക്കിയ മാസ്‌ക് പൊതുസ്ഥലങ്ങളില്‍ ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല. മാസ്‌ക് ധരിച്ചില്ലെങ്കില്‍ സ്വീകരിക്കുന്ന ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രാലയം നല്‍കിയ മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കണം എമന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Recommended Video

cmsvideo
  ഇനി രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസില്ല.. ജാഗ്രത കൈവിടരുത്

  ആള്‍ക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുത് എന്നും നിര്‍ദേശമുണ്ട്. അതേസമയം മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന് മാത്രമാണ് നിര്‍ദേശത്തില്‍ പറയുന്നത്. മാസ്‌ക് ധരിക്കേണ്ട എന്ന് നിര്‍ദേശത്തില്‍ പറയുന്നില്ല. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പിന്നാലെ കേരളം പുതിയ ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

  അതേസമയം ആരോഗ്യമന്ത്രാലയം നല്‍കിയ മാസ്‌ക് ഉപയോഗം, കൈകഴുകല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ തുടരണമെന്നും കേന്ദ്രം അറിയിച്ചു. ഭാവിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വിശദീരകരിച്ചു.

  കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വ്യാപനം തടയാന്‍ 2020 ല്‍ മാസ്‌കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25 -ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നാണ് നിര്‍ദേശം. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

  മാസ്‌ക് ഉപയോഗം പൂര്‍ണമായും നിര്‍ത്താന്‍ സമയമായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കന്നതില്‍ അര്‍ത്ഥവുമില്ല. അതായത് ഒറ്റയ്ക്ക് കാര്‍ ഓടിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ആശുപത്രിയില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും വിദ്ഗധര്‍ പറയുന്നു.

  കഴിഞ്ഞ ദിവസം രാജ്യത്ത് 1,778 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് -19 കേസുകളുടെ എണ്ണം 4,30,12,749 ആയി ഉയര്‍ന്നു. അതേസമയം സജീവ കേസുകളുടെ എണ്ണം 800 ലധികം കുറഞ്ഞ് 23,087 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,16,605 ആയി ഉയര്‍ന്നു. മൊത്തം രോഗബാധയുടെ 0.05 ശതമാനമാണ് സജീവമായ കേസുകള്‍.

  കെ-റെയില്‍ സമരത്തിന് കോണ്‍ഗ്രസിന്റെ കരുതല്‍ പട എത്തും; സമരം ശക്തമാക്കാന്‍ യുഡിഎഫ്കെ-റെയില്‍ സമരത്തിന് കോണ്‍ഗ്രസിന്റെ കരുതല്‍ പട എത്തും; സമരം ശക്തമാക്കാന്‍ യുഡിഎഫ്

  അതേസമയം രാജ്യത്തെ കോവിഡ് -19 രോഗമുക്തി നിരക്ക് 98.75 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 826 കേസുകളുടെ കുറവ് സജീവമായ കോവിഡ് -19 കേസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.26 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.36 ശതമാനവുമാണ്.

  കഴിഞ്ഞ 24 മണിക്കൂറില്‍ 6,77,218 കൊവിഡ് -19 ടെസ്റ്റുകള്‍ നടത്തി. ഇന്ത്യ ഇതു വരെ 78.42 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം 4,24,73,057 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണ നിരക്ക് 1.20 ശതമാനമാണ്. രാജ്യ വ്യാപകമായി കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 181.89 കോടി ഡോസ് നല്‍കി.

  കശ്മീര്‍ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച കശ്മീര്‍ ഫയല്‍സിലേക്ക് വഴിമാറി; രാജ്യസഭയില്‍ ഭരണ-പ്രതിപക്ഷ പോര്കശ്മീര്‍ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച കശ്മീര്‍ ഫയല്‍സിലേക്ക് വഴിമാറി; രാജ്യസഭയില്‍ ഭരണ-പ്രതിപക്ഷ പോര്

  English summary
  never charge case if people not wear a mask in public orders Central Government
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X