കശ്മീരിലെ അക്രമങ്ങൾ: പിന്നിൽ പാകിസ്ഥാൻ ആണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ
ഡൽഹി: കശ്മീർ താഴ്‌വരയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ആണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. കശ്മീരിൽ സാധാരണ പൗരൻമാരുടെ തുടർച്ചായ കൊലപാതകങ്ങളും പ്രദേശം വിട്ടുപോകാൻ കശ്മീരി പണ്ഡിറ്റുകൾ സമരം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാകിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ രം ഗത്ത് വന്നിരിക്കുന്നത്. "കശ്മീരിൽ അക്രമത്തിന്റെ തോത് വർധിച്ചിട്ടുണ്ടാകാം, പക്ഷേ അത് ജിഹാദല്ല. നിരാശരായ ചില ഘടകങ്ങളാണ് ഇത് ചെയ്യുന്നത്," ഗവൺമെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
അക്രമം നടത്തുന്നവർ പാകിസ്ഥാനിലെ അതിർത്തിക്കപ്പുറത്ത് ഇരിക്കുകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ താഴ്‌വരയിൽ താലിബാൻ ഉണ്ടെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ അഭ്യന്തര മന്ത്രി അമിത് ഷായോട് പറഞ്ഞു. അഫ് ഗാനിലെ താലിബാർ സർക്കാരുമായി നരേന്ദ്ര മോദി സർക്കാർ അടുത്തിടെ ഒരു യോ ഗം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കശ്മീരിലെ താലിബാനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്. നേരത്തെ നോർത്ത് ബ്ലോക്കിൽ മൂന്ന് റൗണ്ട് യോഗങ്ങൾ നടന്നിരുന്നു. ആദ്യ റൗണ്ടിൽ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് മേധാവി സാമന്ത് ഗോയൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, പോലീസ് ഡയറക്ടർ ജനറൽ എന്നിവരോടൊപ്പം ആഭ്യന്തര, ബാഹ്യ ഏജൻസികളുടെ ഇന്റലിജൻസ് മേധാവികൾ എന്നിവർ പങ്കെടുത്തു.

അക്രമത്തെ ചെറുക്കൻ സ്വീകരിച്ച നടപടികളെ കുറിച്ച് ദിൽബാഗ് സിംഗ് ആഭ്യന്തര മന്ത്രിയോട് വിവരിച്ചു. കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും എന്നാൽ കശ്മീരിന് പുറത്തേക്ക് ഇവരെ മാറ്റില്ലെന്നും യോ ഗത്തിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. "ഒരു വംശീയ ഉന്മൂലനത്തിന്റെയും ഭാഗമാകാൻ കേന്ദ്രത്തിന് കഴിയില്ല. ഒരു ബഹു സംസ്കാരത്തിൽ ആണ് ഈ സർക്കാരും ജനങ്ങളും വിശ്വസിക്കുന്നത്.," ഒരു മുതിർന്ന ഉദ്യോ ഗസ്ഥൻ പറഞ്ഞു. കശ്മീരിൽ കൂടുതൽ ആക്രമണം നടത്താൻ പാകിസ്ഥാന് ലക്ഷ്യം ഉണ്ടെന്നും അതിർത്തികൾ കൂടുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി സാധാരണക്കാരാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി കശ്മീരിൽ കൊല്ലപ്പെടുന്നത്. കുൽഗാം ജില്ലയിൽ വിജയ് കുമാർ എന്ന ബാങ്ക് മാനേജർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം അതേ ജില്ലയിലെ ഗോപാൽപോര പ്രദേശത്ത് രജനി ബാല എന്ന സ്കൂൾ അധ്യാപികയും വെടിയേറ്റ് മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഒരു ടെലവിഷൻ താരത്തേയും തീവ്രവാദികൾ ഇവിടെ കൊലപ്പെടുത്തി. മെയ് 12 ന് ബുദ്ഗാമിലെ ചദൂര തഹസിൽ ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടും വെടിയേറ്റ് മരിച്ചിരുന്നു. അതേ സമയം രണ്ടാം റൗണ്ട് ചർച്ചകളിൽ അമർനാഥ് യാത്രയുടെ സുരക്ഷയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. "യാത്രയെക്കുറിച്ച് ഞങ്ങൾക്ക് ധാരാളം റിപ്പോർട്ടുകൾ നടക്കുന്നുണ്ട്. യാത്ര സമാധാനപരമായി നടത്താൻ അനുവദിക്കുമെന്ന് റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പറഞ്ഞിട്ടുണ്ട്," മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അടിപൊളി ലുക്കിലാണല്ലോ; അനിഖ എന്നും പൊളിയാമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications