Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയ്ക്ക് കൊവിഡ് ;ഐസോലേഷനിൽ പ്രവേശിച്ചു

ദില്ലി; കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമായയെന്നും തുടർന്നാണ് രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.താനുമായി അടുത്തിടപഴകിയ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

gowda-1570465264

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 90,000ത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,576 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതേ കാലയളവില്‍ 48,493 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തില്‍ 2917 പേരുടെ കുറവുണ്ടാകാന്‍ ഇതിടയാക്കി.

കഴിഞ്ഞ 47 ദിവസമായി പ്രതിദിന രോഗമുക്തര്‍ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.രാജ്യത്ത് ചികിത്സയിലുള്ളവര്‍ ആകെ രോഗബാധിതരുടെ 5 ശതമാനത്തിനു താഴെയാണ്. നിലവില്‍ 4,43,303 പേരാണ് ചികിത്സയിലുള്ളത്. അതായത് ആകെ രോഗബാധിതരുടെ 4.95%.അവസാന 24 മണിക്കൂറിനിടെയുള്ള പുതിയ രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ ഉണ്ടാകുന്നതോടെ രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.58 ശതമാനമായി വര്‍ധിച്ചു. ആകെ രോഗമുക്തര്‍ 83,83,602 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് 79,40,299 ആയി.

പുതുതായി രോഗമുക്തരായവരുടെ 77.27 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കേരളത്തിലാണ് കൂടുതല്‍ പേര്‍-7,066 . ഡല്‍ഹിയില്‍ 6,901 പേരും മഹാരാഷ്ട്രയില്‍ 6608 പേരും രോഗമുക്തരായി.പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 77.28 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,486 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 6,419 പേര്‍ക്കും മഹാരാഷ്ട്രയില്‍ 5,011 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 585 കോവിഡ് മരണങ്ങളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 79.49 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ ദിവസം മരിച്ചവരില്‍ 22.39% വും ഡല്‍ഹിയിലാണ്(131 മരണങ്ങള്‍) മഹാരാഷ്ട്രയില്‍ 100 ഉം പശ്ചിമ ബംഗാളില്‍ 54 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+