രാജ്യത്ത് ജാതി അടിസ്ഥാനമാക്കി സെന്‍സസ് നടപ്പാക്കണമെന്ന് കേന്ദ്ര മന്ത്രി അത്തേവാല
പാല്‍ഘര്‍: രാജ്യത്ത് ജാതി അടിസ്ഥാനമാക്കി ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ജാതീയതയ്‌ക്ക് വഴിയൊരുക്കുന്നതല്ല തന്റേ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വിക്രംഗഡില്‍ ശനിയാഴ്‌ച്ച ആദിവാസി വിഭാഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അത്തേവാല.
മറാത്തക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നാവാശ്യപ്പെട്ട അത്തേവാല എന്നാല്‍ അത് മറ്റ് ജാതികള്‍ക്കും സമുദായങ്ങള്‍ക്കുമുള്ള സംവരണം തടസപ്പെടുത്താതെയാകണം നടപ്പാക്കേണ്ടതെന്നും വ്യക്തമാക്കി. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രിയാണ് അത്തേവാല. വിദ്യാഭ്യാസത്തിലും ജോലികളിലും മറാത്തക്കാര്‍ക്ക് സംവരണം അനുവദിക്കുന്ന 2018ലെ മഹാരാഷ്ട്ര നിയമം നടപ്പാക്കുന്നത് സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം സ്‌റ്റേ ചെയ്‌തിരുന്നു. എന്നാല്‍ ആനുകൂല്യങ്ങള്‍ നേടിക്കൊണ്ടിരിക്കുന്നവരെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
അടുത്ത സെന്‍സസില്‍ വിവിധ ജാതികളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തണം. അതുവഴി മൊത്തം ജനസംഖ്യയില്‍ അവര്‍ എവിടെ നില്‍ക്കുന്നുവെന്ന് ആളുകള്‍ക്ക് അറിയാന്‍ സാധിക്കും. ജാതീയത വളര്‍ത്തുകയല്ല ഇതിന്റെ ലക്ഷ്യം അത്തേവാല പറഞ്ഞു.
വരുമാനമാര്‍ഗമില്ലാത്തവര്‍ക്ക് അ അവരുടെ ഉപജിവനം സാധ്യമാക്കുന്നതിനായി അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടേയും ജില്ലകളുടേയും ആസ്ഥാനത്ത് ഈ മാസം 25ന് തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ) അഖിലേന്ത്യ പ്രക്ഷോഭം നടത്തുമെന്നും അത്തേവാല അറിയിച്ചു.
ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications