Get Updates
Get notified of breaking news, exclusive insights, and must-see stories!

17 കാരിയെ പീഡിപ്പിച്ചു; കേന്ദ്രമന്ത്രിയുടെ മകൻ പോക്സോ കേസിൽ അറസ്റ്റിൽ

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി എം.പിയുമായ ബന്ദി സഞ്ജയ് കുമാറിൻ്റെ മകൻ ബന്ദി ഭഗീരഥ് സായി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പോക്സോ വകുപ്പ് പ്രകാരമാണ് സായിയെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടക്കാല സംരക്ഷണം നൽകാൻ തെലങ്കാന ഹൈക്കോടതി വിസമ്മതിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് അറസ്റ്റ്. 17 വയസുകാരിയാണ് മന്ത്രി പുത്രനെതിരെ പരാതി നൽകിയത്.

മകൻ അന്വേഷണം നേരിടാണ് തയ്യാറാണെന്നും പോലീസിന് മുൻപിൽ സ്വമേധയാ ഹാജരായതാണെന്നും മന്ത്രി പറഞ്ഞു. "നിയമത്തെയും നീതിന്യായ സംവിധാനത്തെയും ഏറ്റവും കൂടുതൽ ബഹുമാനിച്ചുകൊണ്ടാണ് എന്റെ മകൻ ഇന്ന് തെലങ്കാന പോലീസിന് മുന്നിൽ ഹാജരായത്. സ്വന്തം മകനായാലും സാധാരണ പൗരനായാലും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്," കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

arrest2-1

'എന്റെ മകൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തുടക്കം മുതൽ പറയുന്നുണ്ട്. ഞങ്ങളുടെ കൈവശമുള്ള തെളിവുകൾ നിയമ വിദഗ്ധരുമായി പങ്കുവെച്ചിരുന്നു. നിയമപരമായി മുന്നോട്ട് നീങ്ങണമെന്നാണ് അവർ നിയമപരമായി നീങ്ങാൻ അവർ നിർദേശിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കും. നീതിന്യായ വ്യവസ്ഥയെ മാനിക്കണമെന്നും ഞാൻ വിശ്വസിക്കുന്നു', മന്ത്രി എക്സിൽ കുറിച്ചു.

അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നീതിന്യായ വ്യവസ്ഥയെ പൂർണമായി മാനിക്കുന്നുവെന്നും ബന്ദി ഭഗീരഥ് സായിയും പ്രതികരിച്ചു. നിയമസംഘത്തിന്റെ ഭാഗത്ത് നിന്ന് വ്യത്യസ്ത നിർദേശങ്ങളുണ്ടായിരുന്നെങ്കിലും, അടുത്തയാഴ്ച കോടതി വിധി വരാനിരിക്കെ അന്വേഷണത്തോട് സഹകരിക്കുന്നതിൽ യാതൊരു മടിയും ഇല്ലെന്നാണ് സായ് പ്രതികരിച്ചത്. "നീതി വൈകിയേക്കാം, പക്ഷേ നിഷേധിക്കപ്പെടില്ല. നീതിന്യായ വ്യവസ്ഥയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്," സായ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിവരെ നീണ്ട വാദങ്ങൾക്കൊടുവിലും സായ്ക്ക് ഇടക്കാല സംരക്ഷണം അനുവദിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കാൻ താത്പര്യമില്ലെന്നാണ് ജസ്റ്റിസ് ടി. മാധവി ദേവി വ്യക്തമാക്കിയത്

വാദത്തിനിടെ, കേസിലെ പരാതിക്കാരിയുടെ അമ്മ തന്നെയാണ് മകളും സായിയും തമ്മിൽ കഴിഞ്ഞ വർഷം മുതൽ സൗഹൃദപരമായ ബന്ധമുണ്ടെന്ന് പറഞ്ഞതെന്ന് സായിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ സായിക്ക് ജാമ്യം നൽകരുതെന്ന് അതിജീവിത കോടതിയിൽ വാദിച്ചു.

ഇതിനിടെ, കേസിന് പിന്നിൽ "ഹണി ട്രാപ്പും പണംതട്ടലിനുള്ള ശ്രമവും" ആണെന്നാരോപിച്ച് സായി രംഗത്തെത്തി. പെൺകുട്ടിയും രക്ഷിതാക്കളും വിവാഹത്തിനായി സമ്മർദ്ദം ചെലുത്തുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായി ആരോപിച്ച് താൻ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നുവെന്നും സായ് അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+