• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അപമാനിച്ച് മോദി സര്‍ക്കാര്‍; ഒരാള്‍ പോലും വന്നില്ല, ക്ഷണിച്ചിട്ടും!!

  • By Ashif

ദില്ലി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിളിച്ചുചേര്‍ത്ത ഇഫ്താര്‍ സംഗമത്തിന് കേന്ദ്രമന്ത്രിമാര്‍ ആരും എത്തിയില്ല. മന്ത്രിമാര്‍ എത്തിയില്ലെന്ന് മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റേതായി ഒരു പ്രതിനിധിയെ പോലും അയച്ചതുമില്ല. ആദ്യമായാണ് രാഷ്ട്രപതിയുടെ ഇഫ്താര്‍ സംഗമം ഇത്തരത്തില്‍ നടക്കുന്നത്.

പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി കാലാവധി അടുത്ത മാസം 24ന് അവസാനിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹം വിളിക്കുന്ന ഒടുവിലെ ഇഫ്താറായിരുന്നു വെള്ളിയാഴ്ച നടന്നത്. പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. അല്ലെങ്കില്‍ പ്രതിനിധികളെ അയക്കുകയാണ് പതിവ്. എന്നാല്‍ ഇതെല്ലാം ലംഘിക്കപ്പെടുകയായിരുന്നു.

പാര്‍ലമെന്ററി കാര്യ കാബിനറ്റ് യോഗം

പാര്‍ലമെന്ററി കാര്യ കാബിനറ്റ് യോഗം

ആരും വന്നില്ലെന്ന് മാത്രമല്ല, ഒരു പ്രതിനിധിയെ സംഗമത്തിലേക്ക് അയക്കുകയും ചെയ്തില്ല. പാര്‍ലമെന്ററി കാര്യ കാബിനറ്റ് യോഗം വൈകീട്ട് വിളിച്ചതിനാലാണ് ഇഫ്താറിന് എത്താതിരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പിന്നീട് വിശദീകരിച്ചു. എന്നാല്‍ എല്ലാ കേന്ദ്രമന്ത്രിമാരും പാര്‍ലമെന്ററി കാര്യ കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം, സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

സീതാറാം യെച്ചൂരി പറയുന്നു

സീതാറാം യെച്ചൂരി പറയുന്നു

തന്റെ ഓര്‍മയില്‍ രാഷ്ട്രപതി വിളിക്കുന്ന ഇഫ്താര്‍ സംഗമം ഇങ്ങനെ അവസാനിക്കുന്നത് ആദ്യമായാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. സമാജ് വാദി പാര്‍ട്ടി രാജ്യസഭാംഗം ജാവേദ് അലി ഖാനും ഇതേ പ്രതികരണമായിരുന്നു.

മുമ്പ് നടന്നത്

മുമ്പ് നടന്നത്

മുന്‍ വര്‍ഷങ്ങളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ലെങ്കിലും രാജ്‌നാഥ് സിങ്, മുഖ്താര്‍ അബ്ബാസ് നഖ്‌വി, മഹേഷ് ശര്‍മ, വിജയ് ഗോയല്‍ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആദ്യമായാണ് ആരും പങ്കെടുക്കാതിരുന്നത്.

 തടസ വാദങ്ങള്‍

തടസ വാദങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനത്തിലാണ്. പോര്‍ച്ചുഗല്‍, അമേരിക്ക, നെതര്‍ലാന്റ്‌സ് തുടങ്ങി രാജ്യങ്ങളിലേക്ക് ശനിയാഴ്ച തിരിച്ചതാണ് അദ്ദേഹം. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഇഫ്താര്‍. മറ്റു മന്ത്രിമാര്‍ പങ്കെടുക്കാത്തതിലുള്ള പ്രതികരണമായാണ് പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ഉണ്ടെന്ന് നഖ്‌വി അറിയിച്ചത്.

 ന്യൂനപക്ഷ വകുപ്പ് മന്ത്രി

ന്യൂനപക്ഷ വകുപ്പ് മന്ത്രി

ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പങ്കെടുക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇഫ്താറിന് എത്താതിരുന്നതോടെയാണ് സംഭവം വാര്‍ത്തയായത്. പിന്നീടാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. കാബിനറ്റ് യോഗമായിരുന്നുവെന്നും അത് ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നുവെന്നും മുഖ്താര്‍ അബ്ബാസ് പറഞ്ഞു.

ഇഫ്താര്‍ ചടങ്ങുകള്‍ നിര്‍ത്തുന്നു

ഇഫ്താര്‍ ചടങ്ങുകള്‍ നിര്‍ത്തുന്നു

നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇഫ്താര്‍ ചടങ്ങുകള്‍ നിര്‍ത്തിവെച്ചത്. ഇതുപോലെയുള്ള ആഘോഷങ്ങളോട് അവര്‍ക്ക് താല്‍പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും സമാജ് വാദി പാര്‍ട്ടി രാജ്യസഭാംഗം ജാവേദ് അലി ഖാന്‍ പറഞ്ഞു.

സോണിയ എത്തി, മറ്റുള്ളവരും

സോണിയ എത്തി, മറ്റുള്ളവരും

ഉപരാഷ്ട്രപതി ഡോ ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്‌വൈ ഖുറൈശി, മുഹ്‌സിന കിദ്വായി, ഇന്ത്യാ ഇസ്‌ലാമിക് സെന്റര്‍ മേധാവി സിറാജുദ്ദീന്‍ ഖുറൈശി, നടന്‍ അമീര്‍ റാസ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
No central minister showed up for President Pranab Mukherjee’s Iftar at Rashtrapati Bhavan Friday — this was the last he was hosting there before the end of his term next month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X