കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ സംഭാഷണങ്ങൾ ചോർത്തി; ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി
ദില്ലി; കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. കേന്ദ്രമന്ത്രിമാർ, ആർഎസ്എസ് നേതാക്കൾ, സുപ്രിംകോടതി ജഡ്ജിമാർ, ജേണലിസ്റ്റുകൾ, തുടങ്ങിയവരുടെ ഫോൺ ചോർത്തപ്പെട്ടെന്നാണ് സ്വാമിയുടെ ട്വീറ്റ്. ഇതിനായി ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗാസസിന്റെ സേവനം ഉപയോഗപ്പെടുത്തിയെന്നും സ്വാമി ആരോപണിക്കുന്നു.
ആരുടെയൊക്കെ വിവരങ്ങൾ ചോർത്തിയുണ്ടെന്ന സ്ഥിരീകരണം ലഭിച്ചാൽ താൻ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. അന്താരാഷ്ട്ര മാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ എന്നിവ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റിൽ പറഞ്ഞു. അതേസമയം ആരാണ് വിവരങ്ങൾ ചോർത്തിയതെന്നോ എന്തിന് വേണ്ടിയാണോ എന്നുള്ള കാര്യങ്ങളൊന്നും ട്വീറ്റിൽ പറയുന്നില്ല.

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു
അതേസമയം പ്രതിപക്ഷ നിരയിലെ പ്രമുഖരുടെ ഫോണുകളും ചാരസോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രൈയ്നും ആരോപിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനുള്ള പ്രതികരണമായിട്ടായിരുന്നു ഡെറിക്കിന്റെ ആരോപണം.
അതിനിടെ നേരത്തേയും ചാരസോഫ്റ്റ് വെയർ ഉപയോഗിച്ച് ഇത്തരത്തിൽ ഫോൺ ചോർത്തൽ ഉണ്ടാിരുന്നു. അന്ന് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ 121 പ്രമുഖരുടെ ഫോണുകളിൽ പെഗാസസ് നുഴഞ്ഞ് കയറിയതായായിരുന്നു റിപ്പോർട്ട്. ഇത് സംബന്ധിച്ച് അന്ന് വാട്സ് ആപ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications