കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മന്ത്രിസഭ പൊളിച്ച് പണിയുന്നു.. മറുകണ്ടം ചാടിയവര്‍ക്കെല്ലാം മന്ത്രിസ്ഥാനം?

  • By Anamika
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിമാരുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കം 8 കേന്ദ്ര മന്ത്രിമാരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനം അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുകയാണ്. അതിന് മുന്‍പേ മന്ത്രിസഭ പുനസംഘടിപ്പിക്കാനാണ് നീക്കം.

കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?

cabinet

കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?

അടുത്തിടെ എന്‍ഡിഎയ്‌ക്കൊപ്പം എത്തിയ നിതീഷ് കുമാറിന്റെ ജെഡിയു, തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടിയാണ് കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിസ്ഥിതി, പ്രതിരോധം എന്നീ വകുപ്പുകള്‍ നിലവില്‍ അരുണ്‍ ജെയ്റ്റ്‌ലി, ഹര്‍ഷവര്‍ധന്‍ എന്നിവര്‍ അധികചുമതലയായി വഹിക്കുകയാണ്. ഈ രണ്ട് വകുപ്പുകള്‍ക്കും പുതിയ മന്ത്രിമാരെ കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇതിന് മുന്‍പ് കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചത്.

English summary
Central Cabinet reshuffling soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X