Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ടി ഭ്രാന്തന്മാർക്ക് ഇനി ആഘോഷം! മോഡിഫിക്കേഷൻ നിയമങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്രം

വാഹന പ്രേമികൾക്കും വാഹന വിപണിക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണായക ഭേദഗതികൾ വരുത്തി. വാഹനം രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും വിദേശ കാറുകളുടെ ഇറക്കുമതിയിലും വലിയ ഇളവുകളാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. വാഹനങ്ങളുടെ രൂപമാറ്റം, വിദേശ വാഹനങ്ങളുടെ ഇറക്കുമതി, ഇന്ധന മാനദണ്ഡങ്ങൾ, കാർഷിക-നിർമ്മാണ മേഖലകളിലെ വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1. വാഹന രൂപമാറ്റവും സ്വയം സാക്ഷ്യപ്പെടുത്തലും

ഇതുവരെ വാഹനങ്ങളിൽ വരുത്തുന്ന കൂട്ടിച്ചേർക്കലുകൾക്കോ രൂപമാറ്റങ്ങൾക്കോ അംഗീകൃത ടെസ്റ്റിംഗ് ഏജൻസികളെ മാത്രം ആശ്രയിക്കേണ്ടിയിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം ഈ പ്രക്രിയ ലളിതമാക്കി. രൂപമാറ്റം വരുത്തിയതോ പ്രത്യേക ആവശ്യങ്ങൾക്കായി മാറ്റം വരുത്തിയതോ ആയ വാഹനങ്ങൾ ഇനി മുതൽ അംഗീകൃത ഏജൻസികൾക്ക് പുറമെ, അവ നിർമ്മിച്ച കമ്പനികൾക്ക് നേരിട്ടോ അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച വർക്ക്‌ഷോപ്പുകൾക്കോ സ്വയം സാക്ഷ്യപ്പെടുത്താൻ അനുമതി നൽകിയിട്ടുണ്ട്.

2. വിദേശ വാഹനങ്ങളുടെ ഇറക്കുമതി നിയമങ്ങളിൽ ഇളവ്

വലതുവശത്ത് സ്റ്റിയറിംഗ് ഉള്ള പുതിയ വാഹനങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ ലളിതമാക്കിയിട്ടുണ്ട്. യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി (EEC), ഇക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പ് (ECE), അല്ലെങ്കിൽ ജാപ്പനീസ് മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ ഇന്ത്യയിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. പുതിയ നിയമപ്രകാരം കാറുകൾ ഉൾപ്പെടുന്ന M1 കാറ്റഗറിയിലും ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ ഉൾപ്പെടുന്ന L കാറ്റഗറിയിലും പ്രതിവർഷം 2,500 യൂണിറ്റുകൾ വരെ നിർമ്മാതാക്കൾക്ക് ഇറക്കുമതി ചെയ്യാം. മറ്റ് വാഹന വിഭാഗങ്ങളിൽ പ്രതിവർഷം 500 യൂണിറ്റുകൾ വരെയാണ് അനുമതി. സ്വന്തം ആവശ്യങ്ങൾക്കോ, ഗവേഷണങ്ങൾക്കോ, പ്രദർശനങ്ങൾക്കോ വേണ്ടി വ്യക്തികൾ നേരിട്ട് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ ഇന്ത്യയിൽ എളുപ്പത്തിൽ രജിസ്ട്രേഷൻ ലഭിക്കും.

vehicle-modification-1781438742 jpg

3. ഇറക്കുമതി ചെയ്യുന്ന പെട്രോൾ വാഹനങ്ങൾക്ക് E20 നിർബന്ധം

ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ ഇന്ധന നയങ്ങൾക്ക് അനുസൃതമായി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന L, M1 കാറ്റഗറിയിൽപ്പെട്ട പെട്രോൾ വാഹനങ്ങൾക്ക് E20 (20% എഥനോൾ ചേർത്ത പെട്രോൾ) അനുയോജ്യത നിർബന്ധമാക്കി. ഈ വാഹനങ്ങൾ E20 ഇന്ധനത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ളതാണെന്ന് വ്യക്തമാക്കുന്ന എക്സോസ്റ്റ് എമിഷൻ കംപ്ലയൻസ് റിപ്പോർട്ടും കമ്പനിയുടെ സാക്ഷ്യപത്രവും രജിസ്ട്രേഷൻ സമയത്ത് സമർപ്പിക്കേണ്ടതുണ്ട്.

4. കാർഷിക, നിർമ്മാണ വാഹനങ്ങളിലെ മാറ്റങ്ങൾ

ട്രാക്ടറുകളുടെയും നിർമ്മാണ മേഖലയിലെ വലിയ വാഹനങ്ങളുടെയും സ്റ്റിയറിംഗ് സംവിധാനത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. നിർമ്മാണ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളുടെ സ്റ്റിയറിംഗ് ആവശ്യാനുസരണം ഏത് വശത്ത് വേണമെങ്കിലും ക്രമീകരിക്കാം. കാർഷിക ട്രാക്ടറുകളിൽ സ്റ്റിയറിംഗ് മുന്നിലോ പിന്നിലോ ആയി മധ്യഭാഗത്തായി നൽകാനും പുതിയ നിയമം അനുവദിക്കുന്നു. ട്രാക്ടറുകളുടെ ടൈപ്പ് അപ്രൂവൽ ഇനി മുതൽ പരിഷ്കരിച്ച AIS-017 മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും.

5. ട്രക്ക് ബോഡി ടെസ്റ്റിംഗ് വ്യാപിപ്പിച്ചു

ട്രക്കുകളുടെ ബോഡി പ്രോട്ടോടൈപ്പുകൾ പരിശോധിച്ച് അനുമതി നൽകുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരുകൾ നിർദ്ദേശിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകൾക്കും സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗുകൾക്കും കൂടി കേന്ദ്ര സർക്കാർ കൈമാറിയിട്ടുണ്ട്. ഇത് ലോറി-ട്രക്ക് നിർമ്മാണ മേഖലയിലുള്ളവർക്ക് തങ്ങളുടെ വാഹനങ്ങളുടെ ബോഡി അപ്രൂവൽ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+