മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിനേഷന് നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിനേഷന് നല്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.സര്‍ക്കാര്‍ ഇതുവരെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന് നല്കുന്നതിനെപ്പറ്റി സംസാരിച്ചിട്ടില്ല. ശാസ്ത്രീയമായ പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് ഇതുവരെയും ചര്ച്ചചെയ്തിട്ടുള്ളുവെന്ന് കേന്ദ്ര ആരേഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് പറഞ്ഞു.
രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഒരിമില്യനില് 211 കേസെന്ന നിരക്കില്‍ 3.72 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു. വലിയ രാജ്യങ്ങളെ താരതമ്യം ചെയ്തു നോക്കിയാല്‍ പോസിറ്റിവിറ്റി നിരക്ക് ഇന്ത്യയില്‍ കുറവാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ദിനെപ്രതി വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. എന്നാല്‍ നവെബര്‍ 11 മുതല്‍ ഡിസംബര്‍ 1വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇന്ത്യിലെ കോവിഡ് ബാധ നിരക്ക് 7.15ശതമാനത്തില്‍ നിന്നും 6.69 ശതമാനമായി കുറഞ്ഞതായും ഭൂഷണ് മാധ്യമങ്ങളോട് പറഞ്ഞു.
സിറം ഇന്സ്റ്റിറ്റിയൂട്ടനെതിരായ ആരോപണങ്ങളെക്കുറിച്ച ചോദിച്ചപ്പോള്‍ ഇന്ത്യ ഇതുവരെയുമ ഒരു വാക്സിനും ആംഗീകാരം നല്‍കിയിട്ടില്ലെന്നായിരുന്നു രാജേഷ് ഭൂഷന്റെ മറുപടി. ഓക്സ്ഫോര്‍ഡ് വാക്സിന് സ്വീകരിച്ച ചെന്നൈ സ്വദേശിയായ സന്നധപ്രവര്‍ത്തകന്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി ആരോപണം ഉന്നയിച്ചിരുന്നു.
വാക്സിന്റെ ട്രയല്‍ നടപടികള്‍ പൂര്‍ത്തായായാല്‍ മാത്രമേ മറ്റ് നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കു. രാജ്യത്തോ വോവിഡ് വാക്സിന് നിര്മാണെത്തെക്കുറിച്ച് പടിക്കാന് പ്രത്യേക സമിതിയെ നിയോഗിച്ചതായും ആരോഗ്യ സെക്രട്ടറി അറിയിച്ചു. സമിത് പഠന റിപ്പോര്‍ട്ട് ഡ്രഗ് കണ്ടട്രോളര് ജനറല്‍ ഓഫ് ഇന്ത്യക്ക് സമര്‍പ്പിക്കും.
രാജ്യത്ത് ഇതുവരെ 94,462,809 പേരാണ് കോവിഡ് ബാധിതരായത്. 137.621പേര് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത് മാഹാരാഷ്ട്രയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ