പ്രണയ ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യൂ; പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രം, ഉത്തരവ് ഇങ്ങനെ
കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്.

ദില്ലി: ഫെബ്രുവരി 14 ആണ് ലോകം പ്രണയ ദിനമായി ആഘോഷിക്കുന്നത്. ലോകത്തെ കാമുകി കാമുകന്മാര്‍ ഈ ദിനത്തെ മനോഹരമായി ആഘോഷിക്കുമ്പോള്‍ ഈ ദിനം ആചരിക്കുന്നതിന് പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രണയ ദിനം പശ ആലിംഗന ദിനമായി ആചരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡാണ് കൗ ഹഗ് ഡേ എന്ന നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്.

അനുകമ്പ വളര്‍ത്തുന്നതിന്
മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം,. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുലെന്നും ബോര്‍ഡ് അറിയിച്ചു.

മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ
പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ആഹ്വാനം ഫെബ്രുവരി ആറിന് പുറത്തുവന്നിരുന്നു.

വാലന്റൈന്‍സ് ഡേ
അതേസമയം, കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. നിരവധി പേരാണ് ഈ സര്‍ക്കുലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേ ആയാണ് ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി ഹൈന്ദവ സംഘടനകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

കമിതാക്കള്‍ക്ക് നേരെ ആക്രമണം
വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യവും ഉണ്ടായിരുന്നു. അതേസമയം, ഫെബ്രുവരി 7 മുതല്‍ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം.

ഓരോ ദിനങ്ങൾ
ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയില്‍ സ്ത്രീകള്‍ അവരുടെ ഇഷ്ട ടോയ്സിനോടൊപ്പം സമയം ചെലവഴിക്കുന്നു. ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12-നാണ് പ്രണയിനികള്‍ കാത്തിരിക്കുന്ന കിസ് ഡേ. നിങ്ങളുടെ സ്നേഹം പ്രതിഫലിക്കുന്ന തരത്തില്‍ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ബിഗ് ഡേ ആയ ഫെബ്രുവരി 14 വാലന്‍ന്റൈന്‍ ദിനം












Click it and Unblock the Notifications