കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര നിർദ്ദേശം; ചുരുക്കം ചില അക്കൗണ്ടുകൾ മാത്രം മരവിപ്പ് ട്വിറ്റർ.. ഇന്ത്യക്ക് പുറത്ത് നിരോധനമില്ല

Google Oneindia Malayalam News

ദില്ലി; കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 1178 അക്കൗണ്ടുകൾ കൂടി ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രനിർദ്ദേശത്തിന് പിന്നാലെ ചില അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ. അതേസമയം ഇന്ത്യക്ക് പുറത്ത് ഈ അക്കൗണ്ടുകള്‍ സജീവമായിരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരുടെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടില്ലെന്നും ട്വിറ്റർ അറിയിച്ചു. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയായതിനാലാണിതെന്ന് ട്വിറ്റർ വ്യക്തമാക്കി.

ഇന്ന് കേന്ദ്രസർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചില അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് പുറത്ത് ഇവ ലഭ്യമാകും,ട്വിറ്റർ അറിയിച്ചു. അതേസമയം ഏതൊക്കെ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തുവെന്ന വിശദാംശങ്ങൾ ട്വിറ്റർ പുറത്തുവിട്ടിട്ടില്ല.

twitter-156643998

ട്വിറ്ററിന്റെ നിയമങ്ങൾ പാലിക്കാത്ത ഹാഷ്ടാഗുകൾ ചേർന്ന ട്വീറ്റുകൾ നീക്കം ചെയ്തു എന്നും ഏകദേശം 500 അക്കൗണ്ടുകൾ ഇത്തരത്തിൽ മരവിപ്പിച്ചുവെന്നും ട്വിറ്റർ വിശദീകരിച്ചു. ഉപയോക്താക്കളുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള അവകാശത്തിനായി വാദിക്കുന്നത് തുടരുമെന്നും ട്വിറ്റർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തതിന് ഖാലിസ്ഥാൻ അനുഭാവികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതോ പാകിസ്ഥാന്റെ പിന്തുണയുള്ളതോ ആയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു കേന്ദ്രസർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. അക്കൗണ്ടുകൾ മരവിപ്പിക്കാൻ തയ്യാറായില്ലേങ്കിൽ കമ്പനിക്ക് പിഴ ചുമത്തുമെന്നും ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും സർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു.

കായിക ദിനാഘോഷത്തില്‍ പുതിയ ലുക്കില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി; ചിത്രങ്ങള്‍ കാണാം

കേന്ദ്രനിർദ്ദേശ പ്രകാരം 250 അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു കൂടുതൽ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രം രംഗത്തെത്തിയത്.
ആദ്യഘട്ടത്തിൽ കാരവൺ മാസിക, മാധ്യമ പ്രവർത്തകൻ സിദാർത്ഥ് വരദരാജൻ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചെങ്കിലും പിന്നീട് പ്രതിഷേധത്തെ തുടർന്ന് നടപടി പിൻവലിച്ചിരുന്നു.

' 'കമൽ മാനദണ്ഡമനുസരിച്ച്' ഇടതുപക്ഷക്കാരെ കുത്തികയറ്റുന്ന എൽഡിഎഫ് സർക്കാർ; ജനങ്ങളോട് മാപ്പ് പറയണം'' 'കമൽ മാനദണ്ഡമനുസരിച്ച്' ഇടതുപക്ഷക്കാരെ കുത്തികയറ്റുന്ന എൽഡിഎഫ് സർക്കാർ; ജനങ്ങളോട് മാപ്പ് പറയണം'

കോട്ടയത്ത് കോൺഗ്രസിൽ സീറ്റിനായി എ,ഐ ഗ്രൂപ്പുകളുടെ പിടിവലി;നട്ടം തിരിഞ്ഞ് നേതൃത്വം..അയയാതെ ജോസഫുംകോട്ടയത്ത് കോൺഗ്രസിൽ സീറ്റിനായി എ,ഐ ഗ്രൂപ്പുകളുടെ പിടിവലി;നട്ടം തിരിഞ്ഞ് നേതൃത്വം..അയയാതെ ജോസഫും

കാപ്പൻ കാലുമാറിയാൽ ഏലത്തൂരിൽ എകെ ശശീന്ദ്രൻ പുറത്ത്?..പ്രമുഖനെ രംഗത്തിറക്കാൻ നീക്കവുമായി സിപിഎംകാപ്പൻ കാലുമാറിയാൽ ഏലത്തൂരിൽ എകെ ശശീന്ദ്രൻ പുറത്ത്?..പ്രമുഖനെ രംഗത്തിറക്കാൻ നീക്കവുമായി സിപിഎം

Recommended Video

cmsvideo
Fake video against farmers protest

English summary
Central proposal; twitter blocks some accounts.. No ban outside India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X