കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ... നിങ്ങളും പറ്റിക്കപ്പെട്ടേക്കാം!! കയ്യിലെത്തുന്ന ട്രെയിൻ ടിക്കറ്റുകൾ വ്യാജനുമാകാം, റെയിൽവേയുടെ അറിയിപ്പ്

Google Oneindia Malayalam News

ദില്ലി: വ്യാജ റെയിൽവേ ടിക്കറ്റ് സംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. ജൂണിന് ശേഷം 102 എസി ടിക്കറ്റ് ഉൾപ്പെടെ 428 വ്യാജ ടിക്കറ്റുകളുടെ കേസുകളാണ് സെൻട്രൽ റെയിൽവേ കണ്ടെത്തിയത്. ബുക്കിംഗ് വിൻഡോകളിൽ വിൽക്കുന്ന ടിക്കറ്റിന്റെ പകർപ്പുകൾ മോഷ്ടിച്ച് തട്ടിപ്പ് നടത്തിയതാകുമെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. ഒരേ സീറ്റിലേക്കും ബെർത്തിലേക്കും ടിക്കറ്റുമായി രണ്ട് പേർ എത്തുന്നത് ട്രെയിനിൽ സംഘർഷത്തിലേക്ക് നയിക്കുന്നത്.

മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; ഗതാഗമന്ത്രി സുവേന്ദ് അധികാരി പാര്‍ട്ടി വിട്ടുമമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; ഗതാഗമന്ത്രി സുവേന്ദ് അധികാരി പാര്‍ട്ടി വിട്ടു

 വെയ്റ്റിംഗ് ലിസ്റ്റ് ഒഴിവാക്കി

വെയ്റ്റിംഗ് ലിസ്റ്റ് ഒഴിവാക്കി

കൊവിഡ് വ്യാപനത്തോടെ നിർത്തിവെച്ച ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചതോടെ വെയ്റ്റിംഗ് ലിസ്റ്റിന് അനുമതിയില്ല. ഇതിന്റെ ഫലമായി യഥാർത്ഥ പിഎൻഐആർ നമ്പർ, ട്രെയിൻ നമ്പർ, ബെർത്ത് നമ്പർ എന്നിവ ഉപയോഗിച്ചാണ് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നിർമിച്ചെടുക്കുന്നത്. യാത്രക്കാരുടെ പേര് മാത്രമാണ് മാറ്റുന്നത്. ട്രെയിനുകളുടെ ബുക്കിംഗ് ചാർട്ടുകളിൽ ഈ തട്ടിപ്പ് കണ്ടെത്താൻ കഴിയും കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാത്ത ഉപയോക്താവിന് ട്രെയിനിൽ കയറാൻ അനുവാദവുമില്ല.

ടിക്കറ്റ് തട്ടിപ്പ്

ടിക്കറ്റ് തട്ടിപ്പ്

ഏജന്റുമാർ മുഖേന ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് തട്ടിപ്പിനെക്കുറിച്ച് വലിയ ധാരണയില്ലെന്നാണ് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. ഇവർ ചാർട്ടുകളിൽ തങ്ങളുടെ പേര് പ്രസി്ദ്ധീകരിക്കുകയുമില്ല. ഇത് ടിടിആർമാർക്കും വിഷമകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. യാത്രക്കാർ തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നതും ടിടിആർമാർക്ക് മുമ്പിലുള്ള വെല്ലുവിളിയാണ്. കൂടാതെ ബെർത്തിന്റെ യഥാർത്ഥ അവകാശി ആരാണെന്ന് കണ്ടെത്തുകയും വേണം. വ്യാജ ടിക്കറ്റുമായെത്തുന്നവരിൽ നിന്ന് പിഴയീടാക്കി ട്രെയിനിൽ നിന്ന് ഇറക്കിവിടുകയും വേണം. ഇതിനായി പലപ്പോഴും ടിടിആർമാർക്ക് ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായവും തേടേണ്ടതായി വരും.

പേരും വയസ്സും മാറ്റും

പേരും വയസ്സും മാറ്റും

ജൂണിന് ശേഷം ഇന്ത്യൻ റെയിൽവേയിൽ മുതിർന്ന പൌരന്മാരുടെ ക്വാട്ട ദുരുപയോഗം ചെയ്യുന്നതും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 100 ഓളം കേസുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഒറിജിനലുപോലത്തെ ടിക്കറ്റിന്റെ കളർ പ്രിന്റാണ് തട്ടിപ്പുകാർ കോപ്പിയെടുക്കുന്നത്. യാത്രക്കാരന്റെ പേര്, വയസ്സ് എന്നിവ മാറ്റിയാണ് ടിക്കറ്റ് ഉപയോഗിക്കുന്നത്.

Recommended Video

cmsvideo
3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam
 ക്വാട്ട ഉപയോഗിച്ച് തട്ടിപ്പ്

ക്വാട്ട ഉപയോഗിച്ച് തട്ടിപ്പ്

തട്ടിപ്പുകാർ ആദ്യം മുതിർന്ന പൌരന്മാരുടെ ക്വാട്ട ഉപയോഗിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നാണ് സെൻട്രൽ റെയിൽവേയിലെ അന്വേഷണ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്. ഈ ടിക്കറ്റുകൾ സ്കാൻ ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് കറക്ഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് തിരുത്തി കളർ പ്രിന്റ് ഔട്ട് എടുത്താണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

English summary
Central railway warns of fake train tickets in Indian railway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X