കൊവിഡ് വ്യാപനം രൂക്ഷം കേന്ദ്രസംഘം കേരളത്തിലേക്ക്: ആന്ധ്രയും മണിപ്പൂരുമടക്കം ആറ് സംസ്ഥാനങ്ങളിൽ സന്ദർശനം
ദില്ലി: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ കേന്ദ്രസംഘം. കേരളം ഉൾപ്പെടെ കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ആറ് സംസ്ഥാനങ്ങളാണ് ഇതോടെ കേന്ദ്ര സംഘം സന്ദർശിക്കുക. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, ത്രിപുര, ഒഡിഷ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രസംഘം സന്ദർശിക്കും. ഈ സംസ്ഥാനങ്ങളിലെ രോഗനിയന്ത്രണം, രോഗവ്യാപനത്തിന്റെ തോത് എന്നിവ പരിശോധിക്കുകയാണ് ലക്ഷ്യം.
രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മനസ്സിലാക്കി കൊവിഡ് പ്രതിരോധത്തിൽ അതാത് സംസ്ഥാനങ്ങളെ ശക്തിപ്പെടുത്താനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉന്നതതല സംഘത്തിൽ പൊതു ആരോഗ്യ വിദഗ്ധനും ക്ലിനിഷ്യനും ഉൾപ്പെട്ട രണ്ടംഘ സംഘമാണ് സന്ദർശനത്തിനായെത്തുക.

ഉടനടി ആറ് സംസ്ഥാനങ്ങളും സന്ദർശിക്കുന്ന സംഘം ഓരോ സംസ്ഥാനങ്ങളും കൊവിഡ് കൈകാര്യം ചെയ്യുന്ന രീതി പരിശോധിക്കും. പ്രധാനമായും കൊവിഡ് പരിശോധനയിലാണ് ശ്രദ്ധയൂന്നുക. കൂടാതെ രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, നിരീക്ഷണം, ആശുപത്രി കിടക്കകളുടെ ലഭ്യത, ആംബുലൻസ്, വെന്റിലേറ്റർ, മെഡിക്കൽ ഓക്സിജൻ എന്നിവയുടെ ലഭ്യതയും ഇതോടൊപ്പം വിലയിരുത്തും. കൊവിഡ് വാക്സിനേഷൻ നടപടികളും കേന്ദ്ര സംഘം പരിശോധിച്ച് വിലയിരുത്തും. എല്ലാ സാഹചര്യങ്ങളും നിരീക്ഷിച്ച ശേഷം ആവശ്യമായ പരിഹാരമാർഗ്ഗങ്ങളും നിർദേശിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
Recommended Video
അഡീഷണൽ ഡിഡിജി& ഡയറക്ടർ ഈഎം ഡോ. എൽ സ്വാതിചരണിന്റെ , , നേതൃത്വത്തിലുള്ള സംഘമാണ് മണിപ്പൂരിലേക്കുള്ള സംഘത്തിലുള്ളത്. എഐഐഎച്ച്& പിച്ചിലെ പ്രൊഫസർ ഡോ. സഞ്ജയ് സാധു ഖാന്റെ നേതൃത്വത്തിലുള്ള സംഘം അരുണാചൽ പ്രദേശിലേക്കും എഐഐഎച്ച്& പിച്ചിലെ ഡയറക്ടറും പ്രൊഫസറുമായ ആർ എൻ സിൻഹയുടെ നേതൃത്വത്തിലുള്ള സംഘം ത്രിപുരയിലേക്കും എത്തും. കേരളത്തിലേക്ക് പബ്ലിക്ക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഗ്രേഡ് II ഡോ. രുചി ജയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. ഒഡിഷയിലേക്ക് പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് എഐഐഎച്ച്& പിച്ചിലെ പ്രൊഫസർ ഡോ. എ ഡാന്റെ കീഴിലുള്ള സംഘമാണ് സന്ദർശിക്കാനെത്തുന്നത്. പബ്ലിക്ക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. ദിബാക്കർ സാഹുവിന് കീഴിലുള്ള സഘം ഛത്തീസ്ഗഡിലേക്കും സന്ദർശനത്തിനായെത്തും.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications