സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരായ ഹര്‍ജി: പാര്‍ലമെന്റ് കെട്ടിടമല്ല ഇപ്പോള്‍ നിര്‍മ്മിക്കുന്നതെന്ന് സര്‍ക്കാര്‍
ദില്ലി: സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. സെന്‍ട്രല്‍ വിസ്ത പ്രോജക്ടിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവ് ശര്‍മ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് എതിര്‍പ്പ് കോടതിയെ അറിയിച്ചത്. നിലവില്‍ രാജ്പാത്തിലും പരിസരത്തുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പുതിയ പാര്‍ലമെന്റ് കെട്ടിടമോ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഓഫീസുകളോ അല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

രാജ് പാതയിലെ ആളുകളും വിനോദസഞ്ചാരികളും സന്ദര്‍ശിക്കുന്ന പൊതു ഇടങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവിലെ നിര്‍മ്മാണം. പുതിയ ടോയ്ലറ്റ് ബ്ലോക്കുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, കാല്‍നട യാത്രക്കുള്ള അണ്ടര്‍ പാസ് എന്നിവയാണ് നിര്‍മ്മിക്കുന്നതെന്നും കോടതിയെ അറിയിച്ചു. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ നിര്‍മ്മാണത്തിന് താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. അതേസമയം, സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി നാളെ വീണ്ടും കോടതി പരിഗണിക്കും .
ഇതിനിടെ ഹര്ജിക്കാരന് പിഴ വിധിച്ച് ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കൂടാതെ നിര്‍മ്മാണം നടക്കുന്ന അതേ സ്ഥലത്ത് തന്നെയാണ് തൊഴിലാളികള്‍ താമസിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നതെന്നും 400 പേരാണ് നിര്‍മ്മാണ പ്രവൃത്തിയിലുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കരാറുകാരന് തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരി രക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിനും ഐസലേഷന്‍ സൗകര്യവും തൊഴില്‍ മേഖലയില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്യ മല്‍ഹോത്ര, സൊഹാലി ഹാഷ്മി എന്നിവരാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണം എങ്ങനെയാണ് ആവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുകയെന്ന് ഇവര്‍ ഹര്‍ജിയില്‍ ചോദിച്ചു .
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications