കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരായ ഹര്‍ജി: പാര്‍ലമെന്റ് കെട്ടിടമല്ല ഇപ്പോള്‍ നിര്‍മ്മിക്കുന്നതെന്ന് സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. സെന്‍ട്രല്‍ വിസ്ത പ്രോജക്ടിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവ് ശര്‍മ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് എതിര്‍പ്പ് കോടതിയെ അറിയിച്ചത്. നിലവില്‍ രാജ്പാത്തിലും പരിസരത്തുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പുതിയ പാര്‍ലമെന്റ് കെട്ടിടമോ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഓഫീസുകളോ അല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

india

 ഗൗരിയമ്മയെ പോലൊരു നേതാവിനെ നിയന്ത്രിക്കാന്‍ എനിക്ക് പറ്റില്ല; അന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞത് ഗൗരിയമ്മയെ പോലൊരു നേതാവിനെ നിയന്ത്രിക്കാന്‍ എനിക്ക് പറ്റില്ല; അന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞത്

രാജ് പാതയിലെ ആളുകളും വിനോദസഞ്ചാരികളും സന്ദര്‍ശിക്കുന്ന പൊതു ഇടങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവിലെ നിര്‍മ്മാണം. പുതിയ ടോയ്ലറ്റ് ബ്ലോക്കുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, കാല്‍നട യാത്രക്കുള്ള അണ്ടര്‍ പാസ് എന്നിവയാണ് നിര്‍മ്മിക്കുന്നതെന്നും കോടതിയെ അറിയിച്ചു. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ നിര്‍മ്മാണത്തിന് താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. അതേസമയം, സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി നാളെ വീണ്ടും കോടതി പരിഗണിക്കും .

ഗൗരിയമ്മയുടെ ജീവിതം, കമ്യൂണിസ്റ്റ് പാർട്ടി, തന്നിഷ്ടം, അച്ചടക്കം, പുറത്താകൽ... എംഎം ലോറൻസിന്റെ വാക്കുകളിലൂടെഗൗരിയമ്മയുടെ ജീവിതം, കമ്യൂണിസ്റ്റ് പാർട്ടി, തന്നിഷ്ടം, അച്ചടക്കം, പുറത്താകൽ... എംഎം ലോറൻസിന്റെ വാക്കുകളിലൂടെ

ഇതിനിടെ ഹര്‍ജിക്കാരന് പിഴ വിധിച്ച് ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കൂടാതെ നിര്‍മ്മാണം നടക്കുന്ന അതേ സ്ഥലത്ത് തന്നെയാണ് തൊഴിലാളികള്‍ താമസിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നതെന്നും 400 പേരാണ് നിര്‍മ്മാണ പ്രവൃത്തിയിലുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മകളെ കാണണമെന്ന് ഫോണിൽ ബാല: ആരോപണങ്ങൾ തള്ളി അമൃത സുരേഷ്, പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥയിങ്ങനെമകളെ കാണണമെന്ന് ഫോണിൽ ബാല: ആരോപണങ്ങൾ തള്ളി അമൃത സുരേഷ്, പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥയിങ്ങനെ

കരാറുകാരന്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരി രക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിനും ഐസലേഷന്‍ സൗകര്യവും തൊഴില്‍ മേഖലയില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്യ മല്‍ഹോത്ര, സൊഹാലി ഹാഷ്മി എന്നിവരാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണം എങ്ങനെയാണ് ആവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുകയെന്ന് ഇവര്‍ ഹര്‍ജിയില്‍ ചോദിച്ചു .

ശരണംവിളിയും ആര്‍പ്പുവിളിയുമായി മോദി ഓടിനടന്ന് ജനക്കൂട്ടത്തയല്ലേ അഭിസംബോധന ചെയ്തത്?;നദ്ദയ്ക്കെതിരെ ചാമക്കാലശരണംവിളിയും ആര്‍പ്പുവിളിയുമായി മോദി ഓടിനടന്ന് ജനക്കൂട്ടത്തയല്ലേ അഭിസംബോധന ചെയ്തത്?;നദ്ദയ്ക്കെതിരെ ചാമക്കാല

English summary
Central Vista project: construction activities currently in around Rajpath and India Gate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X