കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദീതടങ്ങളില്‍ ജലലഭ്യത കുറയുന്നു; വരാനിരിക്കുന്നത് കടുത്ത ജല ദൗർബല്ല്യം, ജലസംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ജലവിഭവ കമ്മീഷന്‍

Google Oneindia Malayalam News

രാജ്യത്തെ ഒരു പ്രധാന ഭാഗമാകെ കടുത്ത ജലദൗര്‍ലഭ്യം നേരിടുകയാണ്. അതേസമയം, ഏറ്റവും പുതിയ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ജലക്ഷാമമുള്ള രാജ്യമല്ലെന്നും ശുദ്ധജല സംരക്ഷണത്തിലെ കടുത്ത അവഗണനയും ജലസ്രോതസ്സുകളുടെയും വികസന പദ്ധതികളുടെയും നിരീക്ഷണക്കുറവുമാണ് ക്ഷാമം നേരിടാന്‍ കാരണമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

<strong>ഗേറ്റു കടക്കുമ്പോൾ ഓർക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിൾ ചെയിൻ കൊണ്ടുള്ള ഇരുട്ടടി! കുറിപ്പ് </strong>ഗേറ്റു കടക്കുമ്പോൾ ഓർക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിൾ ചെയിൻ കൊണ്ടുള്ള ഇരുട്ടടി! കുറിപ്പ്

രാജ്യത്തെ പല പ്രദേശങ്ങളും ''കാലാകാലങ്ങളില്‍ ജല സമ്മര്‍ദ്ദം'' അനുഭവിക്കുന്നുണ്ടെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിന്റെ (എന്‍ആര്‍എസ്സി) സാങ്കേതിക സഹായത്തോടെ കേന്ദ്ര ജല കമ്മീഷന്‍ (സിഡബ്ല്യുസി) ബഹിരാകാശ ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ജലലഭ്യത പുനര്‍നിര്‍ണയിക്കുന്ന റിപ്പോര്‍ട്ട് 2019 ജൂണ്‍ 26 ന് ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്താണ് പുറത്തിറക്കിയത്.

Water

''ഈ മേഖലയിലെ കൂടുതല്‍ അവഗണന ഭാവിയില്‍ ജലക്ഷാമത്തിന് കാരണമാകുമെന്ന്'' മുന്നറിയിപ്പുമുണ്ട്. ''വെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തുകയും ജലത്തിന്റെ ന്യായമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിഫലവും ശിക്ഷയും ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് ജലസംരക്ഷണത്തിന് സഹായകമാകുമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. '

ഭാവിയിലെ ജല പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ഉറപ്പുവരുത്തുന്നതിനായി ''ജലസംരക്ഷണത്തിനായി അവരുടെ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍'' എല്ലാ ജല ഉപയോക്താക്കളുടെയും അവബോധവും ദിശാബോധവും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ''വെല്ലുവിളി കൈകാര്യം ചെയ്യാനായി ആളുകള്‍ അവരുടെ ജീവിതരീതി മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ 20 നദീതടങ്ങളിലായി 32,71,953 ചതുരശ്ര കിലോമീറ്ററാണ് പഠനത്തിനായി പരിഗണിച്ചത്. പഠനം അനുസരിച്ച്, സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദീതടങ്ങളില്‍ ജലലഭ്യത കുറയുന്നു, ബാക്കി നദീതടങ്ങളില്‍, ജലലഭ്യതയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്, ബാരക്, ഡബ്ല്യുഎഫ്ആര്‍ (വെസ്റ്റ് ഫ്‌ലോയിംഗ് നദികള്‍) തദ്രി എന്നീ നദികളിലാണത്. രാജ്യത്തെ 20 നദീതടങ്ങളിലെ ശരാശരി വാര്‍ഷിക ജലസ്രോതസ്സ് 1999.20 ബില്യണ്‍ ക്യുബിക് മീറ്റര്‍ (ബിസിഎം) ആയി കണക്കാക്കപ്പെടുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടര്‍ച്ചയായി വരള്‍ച്ചയും നിരവധി കുന്നുകളിലും മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലും ജലദൗര്‍ലഭ്യം നേരിട്ടോടെയാണ് രാജ്യം ജല സമ്മര്‍ദ്ദത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രതിശീര്‍ഷ ജലലഭ്യത തടസ്സമില്ലാത്തതും കുത്തനെ ഇടിയുകയുമാണ്. ഉദാഹരണത്തിന്, 2025 ലെ ജലലഭ്യത പ്രതിവര്‍ഷം 1,341 ക്യുബിക് മീറ്ററായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 1951മായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിവര്‍ഷം 5,177 ക്യുബിക് മീറ്ററായിരുന്നു.

അതിനാല്‍, നിലവിലുള്ള ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും ലഭ്യമായ ഉപയോഗയോഗ്യമായ രൂപമാക്കി മാറ്റുന്നതിനും കൃഷി, വ്യാവസായിക ഉല്‍പാദനം, മനുഷ്യ ഉപഭോഗം എന്നിവയ്ക്കായി കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനും ലഭ്യമായ സാങ്കേതികവിദ്യകളും വിഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ പ്രതിസന്ധി തടയേണ്ടത് ആവശ്യമാണ്. ''സിഡബ്ല്യുസി റിപ്പോര്‍ട്ട് പറഞ്ഞു.

കൃഷി, ജലവൈദ്യുതി ഉല്‍പാദനം, കന്നുകാലികളുടെ ഉല്‍പാദനം, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, വനം, മത്സ്യബന്ധനം, നാവിഗേഷന്‍, വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ജലസ്രോതസ്സുകള്‍ പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ കുന്നുകളായാലും സമതലമായാലും ജല സമ്മര്‍ദ്ദം രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്നു. ആഗോള താപനിലയിലെ വര്‍ദ്ധനവോടെ ആഘാതം വര്‍ദ്ധിച്ചേക്കാം, ''ചൂട് കാരണം വര്‍ദ്ധിച്ച ബാഷ്പീകരണം, മഴയുടെ തീവ്രത, ദൈര്‍ഘ്യം, ആവൃത്തി എന്നിവയിലെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍, ജലചൂഷണം, ഡിസ്ചാര്‍ജ്, മണ്ണിന്റെ ഈര്‍പ്പം എന്നിവയെ ബാധിക്കുന്നു,'' റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തിങ്ക് ടാങ്ക് നീതി ആയോഗിന്റെ 2018 ജൂണ്‍ മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ രാജ്യത്തെ 600 ദശലക്ഷം ആളുകള്‍ അതായത് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ പകുതിയോളം ഉയര്‍ന്ന ജല സമ്മര്‍ദ്ദം നേരിടുന്നു.

English summary
Central Water Resources Commission's alert about Water conservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X