കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബർ 15 മുതൽ തിയേറ്ററുകൾ തുറക്കും:50% പേർക്ക് മാത്രം പ്രവേശനം, ഡിജിറ്റൽ പേയ്മെന്റുകൾക്ക് മുൻഗണന!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ആറ് മാസക്കാലമായി അടച്ചിട്ട സിനിമാ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും ഒക്ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കും. കേന്ദ്രസർക്കാർ ഇതിനുള്ള മാർഗ്ഗനിർദേശങ്ങളും ചൊവ്വാഴ്ച പുറത്തിറക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തോടെ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി അൺലോക്ക് 5.0 യോട് അനുബന്ധിച്ചാണ് രാജ്യത്ത് ഒക്ടോബർ 15 മുതൽ തിയ്യറ്റുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്.

ഈന്തപ്പഴ വിതരണം എം ശിവശങ്കർ പറഞ്ഞത് പ്രകാരം: കസ്റ്റംസിന് ടിവി അനുപമയുടെ മൊഴിഈന്തപ്പഴ വിതരണം എം ശിവശങ്കർ പറഞ്ഞത് പ്രകാരം: കസ്റ്റംസിന് ടിവി അനുപമയുടെ മൊഴി

പുറത്തിറങ്ങുന്നത് ഒഴിവാക്കണം

പുറത്തിറങ്ങുന്നത് ഒഴിവാക്കണം

കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് 50 ശതമാനം സീറ്റുകളിൽ ആളുകളുമായി സോഷ്യൽ ഡിസ്റ്റൻസ് പാലിച്ച് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. തിയ്യറ്ററുകളിലെ സ്ക്രീനിംഗുകളുടെ പ്രദർശന സമയം ബോക്സ് ഓഫീസ് കൌണ്ടറുകൾ സ്ഥാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഇടവേളകളിലെ ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.

 ഡിജിറ്റൽ പേയ്മെന്റ്

ഡിജിറ്റൽ പേയ്മെന്റ്

തിയേറ്ററുകളിൽ കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്താനാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിട്ടുള്ള നിർദേശം. കൌണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി മുൻകൂട്ടിയുള്ള ബുക്കിംഗ് സൌകര്യവും ഒരുക്കിയിട്ടുണ്ട്. ഇവ ദിവസത്തിൽ എല്ലാസമയവും തുറന്നുപ്രവർത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ ഡിസ്റ്റൻസിംഗ് ഉറപ്പാക്കുന്നതിനായി ഫ്ലോർ മാർക്കറുകളും ഉപയോഗിക്കണം.

ആരോഗ്യസേതു ആപ്പ്

ആരോഗ്യസേതു ആപ്പ്


ആളുകൾ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും ഉപയോഗിക്കനും കേന്ദ്രസർക്കാർ നിർദേശിക്കുന്നുണ്ട്. എല്ലാ തിയ്യറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഹാൻഡ് സാനിറ്റൈസറുകൾ തയ്യാറാക്കി വെയ്ക്കാനും പ്രവേശിക്കുന്നതിന് മുമ്പായി തെർമൽ സ്കാനറുകൾ ഉപയോഗിച്ച് സ്കാനിംഗ് നടത്താനും നിർദേശമുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. എന്തെങ്കിലും രോഗാവസ്ഥയുണ്ടെങ്കിൽ തിയറ്ററുകളിൽ എത്തുന്നവർ എല്ലാവരും ആരോഗ്യനിലയെക്കുറിച്ച് നിരീക്ഷിക്കേണ്ടതുണ്ട്. ആളുകളുടെ കോണ്ടാക്ട് വിശദാംശങ്ങൾ എടുക്കുമെന്നും വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല
 വ്യത്യസ്ത കൌണ്ടറുകൾ

വ്യത്യസ്ത കൌണ്ടറുകൾ


ഭക്ഷണത്തിനും പാനീയങ്ങൾക്കും ഒന്നിലധികം വിതരണ കൌണ്ടറുകൾ സിനിമാ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലുമുണ്ടാകും. ആളുകൾക്ക് പാക്ക് ചെയ്ത ഭക്ഷണം മാത്രം കൊണ്ടുപോകാൻ അനുവാദമുണ്ടായിരിക്കുമെന്നും വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തിയ്യറ്ററുകൾ എയർകണ്ടീഷണറിന്റെ താപനില 24 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കണം. മാസ്ക് ധരിക്കുന്നത്, സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുന്നത്, കൈകളുടെ ശുചിത്വം പാലിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ എന്നിവ സംബന്ധിച്ച് സ്ക്രീനിംഗിന് മുമ്പായും ഇന്റർവെൽ സമയത്തും അനൌൺസ്മെന്റുകൾ നടത്തേണ്ടതുണ്ട്.

English summary
Centre allows 50% seating capacity in Cinema theatres and multiplesxes Govt issues guidelines for reopening movie theatres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X