കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കേന്ദ്രാനുമതി; പ്രവാസികള്‍ക്കായി ആദ്യ വിമാനം വ്യാഴാഴ്ചയോടെ, തയ്യാറാവാന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ അകപ്പെട്ടുപോയ ഇന്ത്യക്കാരുടെ തിരിച്ചു വരവില്‍ വലിയ ആശയകുഴപ്പാണ് കഴിഞ്ഞ കുറച്ച് ദിവസമായി നിലനില്‍ക്കുന്നത്. അടിയന്തിര സ്വഭാവമുള്ളവര്‍ക്കും വിസ കാലവധി തീര്‍ന്നവര്‍ക്കും മാത്രമേ തിരികെ മടങ്ങാന്‍ കഴിയുവെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേന്ദ്ര തയ്യാറാക്കിയ പട്ടിക അനുസരിച്ച് 2 ലക്ഷം പേര്‍ മാത്രമാണ് രാജ്യത്ത് തിരികെ എത്തേണ്ട പ്രവാസികളായി ഉള്ളത്.

ഉപാധികള്‍ കര്‍ശനമാക്കിയെങ്കിലും ഇവര്‍ക്ക് എന്ന് മടങ്ങാന്‍ കഴിയും എന്നത് സംബന്ധിച്ച് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കെയാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

മെയ് ഏഴ് മുതല്‍

മെയ് ഏഴ് മുതല്‍

വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് മെയ് ഏഴ് മുതല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് സ്ഥാനപതി കാര്യലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് തയ്യാറാവാന്‍ വിവിധ രാജ്യങ്ങളിലെ സ്ഥാനപതി കാര്യലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ആഭ്യന്തര മന്ത്രാലയം

ആഭ്യന്തര മന്ത്രാലയം

പ്രവാസികളെ എങ്ങനെ മടക്കിക്കൊണ്ട് വരണം എന്ന കാര്യത്തില്‍ വിശദമായ മാര്‍ഗ്ഗ നിര്‍ദേസം പുറപ്പെടുവിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിമാനങ്ങളും കപ്പലുകളും ഇതിനായി ഉപയോഗപ്പെടുത്തണമെന്നും യാത്രാ ചിലവ് മടങ്ങുന്നവര്‍ തന്നെ വഹിക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മെയ് 7 മുതല്‍ പ്രവാസികളുടെ മടക്കം ആരംഭിച്ചേക്കും.

മാനദണ്ഡങ്ങള്‍

മാനദണ്ഡങ്ങള്‍

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാവും പ്രവാസികളെ മടക്കിക്കൊണ്ടു വരിക. തിരികെ കൊണ്ടുവരേണ്ടവരുടെ പട്ടികയോടൊപ്പം മാനദണ്ഡങ്ങളും വിദേശകാര്യമന്ത്രാലയം തയ്യാറാക്കും. വൈറസ് ബാധിതനല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരിക്കും പ്രവാസികളെ മടക്കിക്കൊണ്ടുവരിക. ഇതിനായി സ്ക്രീനിങ് ഉള്‍പ്പടേയുള്ള പരിശോധനകള്‍ നടത്തും.

കപ്പലും

കപ്പലും

സാധാരണ വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് പകരം കരം പ്രത്യേക വിമാന സര്‍വീസുകളായിരിക്കും നടത്തുക. ഘട്ടം ഘട്ടമായി പ്രവാസികളെ നാട്ടിലെത്തിക്കും. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കായിരിക്കും ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുക. ഗൾഫിൽ നിന്നുള്ളവരെ വിമാനമാര്‍ഗമായിരിക്കും നാട്ടിലെത്തിക്കുക. അമേരിക്കയിൽ നിന്നുള്ളവരെ കപ്പൽ മാർഗമായിരിക്കും ഇന്ത്യയിലേക്ക് എത്തിക്കുക എന്നാണ് സൂചന.

ആരോഗ്യ സേതു ആപ്പ്

ആരോഗ്യ സേതു ആപ്പ്

യാത്ര നടത്തുന്നവര്‍ സാമൂഹിക അകലം ഉള്‍പ്പടേയുള്ള മാനദണ്ഡം പാലിക്കണം. ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടന്‍ കേന്ദ്ര സര്‍ക്കാറിന്‍റ ആരോഗ്യ സേതു ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തിരിച്ചെത്തിയ ശേഷവും പരിശോധനയ്ക്ക് വിധേയമാക്കും. നാട്ടില്‍ എത്തിയാല്‍ എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പോകണമെന്നും ആഭ്യന്തര മന്ത്രലായം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കേന്ദ്രസർക്കാർ നിലപാട്

കേന്ദ്രസർക്കാർ നിലപാട്

അതേസമയം, സംസ്ഥാന സര്‍ക്കാറിന്‍റെ നോർക്കയിൽ രജിസ്ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവരേക്കാള്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കന്നത് വിവിധ എംബസികളില്‍ തയ്യാറാക്കുന്ന പട്ടികയിലാണ്.

മുന്‍തൂക്കം

മുന്‍തൂക്കം

നോർക്കയിൽ രജിസ്ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവരേക്കാള്‍ വിവിധ രാജ്യങ്ങളിലെ എംബസികളില്‍ തയ്യാറാക്കുന്ന പട്ടികയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കന്നത്.

കേരളത്തിലേക്ക് മാത്രം

കേരളത്തിലേക്ക് മാത്രം

ഈ പട്ടിക പ്രകാരം രണ്ട ലക്ഷത്തിനടുത്ത് പേർക്ക് മാത്രമേ രാജ്യത്തേക്ക് മടങ്ങാനാവൂയെന്നാണ് വിവരം. അതേ സമയം കേരളത്തിലേക്കു മടങ്ങാന്‍ മാത്രം 4.14ലക്ഷം പ്രവാസി മലയാളികള്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീസാ കാലാവധി തീർന്നവർ, മറ്റ് രോഗങ്ങൾ കാരണം തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ, ഗർഭിണികൾ എന്നിവർക്ക് മാത്രമേ ഉടൻ മടങ്ങിയെത്താൻ അനുമതി നൽകേണ്ടൂവെന്നാണ് കേന്ദ്രസർക്കാർ തിരുമാനമെന്നാണ് സൂചന.

പ്രതിഷേധാത്മകം

പ്രതിഷേധാത്മകം

പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം കര്‍ശന ഉപാധികള്‍ വച്ചതില്‍ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. പ്രവാസികളെ മടക്കികൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാത്മകമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രതികരണം. ഉപാധികള്‍ നിശ്ചയിച്ചോട്ടെ, പക്ഷെ വിസ കഴിഞ്ഞവരെന്ന് മാത്രം മുന്‍ഗണനയില്‍ പറയാമോ എന്നും ഇവര്‍ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെ എന്നാണോ നിലപാടെന്നും അദ്ദേഹം ചോദിച്ചു.

ആദ്യം നിങ്ങള്‍ മാതൃക കാണിക്കൂ..; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി, ഇത് വെറും ഷോ മാത്രംആദ്യം നിങ്ങള്‍ മാതൃക കാണിക്കൂ..; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി, ഇത് വെറും ഷോ മാത്രം

English summary
centre allows expats return from thursday onwards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X