കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലി സമ്മാനം!! കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് മോദി സര്‍ക്കാര്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ക്ഷാമബത്ത വര്‍ധിപ്പിച്ച് മോദി സര്‍ക്കാര്‍. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള അലവന്‍സ് 5%മായാണ് വര്‍ദ്ധിപ്പിച്ചത്. തീരുമാനം വഴി പ്രതിവര്‍ഷം 16,000 കോടി രൂപ സര്‍ക്കാരിന് നഷ്ടമാകും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശയുടെ ഫോര്‍മുല അനുസരിച്ചാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടുള്ളത്.

കശ്മീര്‍ വിഷയം വീക്ഷിച്ചു വരുന്നു: പിന്തുണ പാകിസ്താനെന്ന് ചൈന, മണിക്കൂറുകള്‍ക്കിടെ നിലപാട് മാറ്റം!!കശ്മീര്‍ വിഷയം വീക്ഷിച്ചു വരുന്നു: പിന്തുണ പാകിസ്താനെന്ന് ചൈന, മണിക്കൂറുകള്‍ക്കിടെ നിലപാട് മാറ്റം!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അലവന്‍സ് വര്‍ധന പ്രഖ്യാപിച്ചത്. അടിസ്ഥാന ശമ്പളത്തിന്റെ നിലവിലുള്ള 12% നിരക്കില്‍ 5% വര്‍ദ്ധിപ്പിക്കുന്നതോടെ ക്ഷാമബത്ത ഇനി 17% ആകും. ഏകദേശം 50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പുതിയ ആനുകൂല്യം ലഭിക്കും.

prakash-javadekar-1

ക്ഷാമബത്ത വര്‍ധിപ്പിച്ചത് മൂലമുള്ള അധിക ബാധ്യത പ്രതിവര്‍ഷം 8590.2 കോടി രൂപയും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 5726.80 കോടി രൂപയുമാണ്. പെന്‍ഷന്‍കാര്‍ക്കുള്ള ആനുകൂല്യം വര്‍ധിപ്പിച്ചത് മൂലമുള്ള അധിക ബാധ്യത പ്രതിവര്‍ഷം 7,319.15 കോടി രൂപയും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4,870 കോടി രൂപയുമായാണ് കണക്കാക്കുന്നത്. ക്ഷാമബത്തയും പെന്‍ഷന്‍കാര്‍ക്കുള്ള റിലീഫും വര്‍ഷത്തില്‍ രണ്ടുതവണ പരിഷ്‌കരിക്കുകയും ജനുവരി 1 മുതല്‍ ജൂലൈ 1 വരെ പ്രാബല്യത്തില്‍ വരികയും ചെയ്യുന്നു.


ആശ തൊഴിലാളികളുടെ വേതനം 1,000 രൂപയില്‍ നിന്ന് ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മറ്റൊരു പ്രഖ്യാപനത്തില്‍ ജാവദേക്കര്‍ പറഞ്ഞു. ആഗസ്റ്റ് ഒന്നിന് ശേഷം പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ തീരുമാനം നവംബര്‍ 30 വരെ നീട്ടിയതായും അദ്ദേഹം പറഞ്ഞു.

English summary
Centre announces 5% hike in Government staff's pensioners DA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X