കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അധിനിവേശ കശ്മീരില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് നഷ്ടപരിഹാരം 5.5 ലക്ഷം: കേന്ദ്ര പ്രഖ്യാപനം

Google Oneindia Malayalam News

ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരില്‍ നിന്ന് പലായനം ചെയ്ത 5300 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 5.5 ലക്ഷം രൂപ ഓരോ കുടുംബത്തിനും നല്‍കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. പാക് അധിനിവേശ കശ്മീരില്‍ നിന്ന് കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് കുടിയേറിവര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുകയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

റാഫേൽ വിമാനത്തിൽ പൂജ നടത്തിയത് ഇന്ത്യൻ പാരമ്പര്യം അനുസരിച്ച്; വിശദീകരണവുമായി അമിത് ഷാ!റാഫേൽ വിമാനത്തിൽ പൂജ നടത്തിയത് ഇന്ത്യൻ പാരമ്പര്യം അനുസരിച്ച്; വിശദീകരണവുമായി അമിത് ഷാ!

അതേസമയം കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് കുടിയേറി താമസിച്ചതിനാല്‍ ഇവരുടെ പേരുകള്‍ പലായനം ചെയ്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ചരിത്രപരമായ ഒരു തെറ്റ് തിരുത്തുകയും ഈ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ പലായനം ചെയ്തിട്ടുള്ളത് 5,300 കുടുംബങ്ങള്‍ ആണെന്നും ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിസഭാ യോഗത്തിന് പിന്നാലെ ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. ജമ്മുകശ്മീരിലെ വിവിധ പദ്ധതികള്‍ക്ക് ധനസഹായം ഉറപ്പാക്കുന്ന പ്രധാനമന്ത്രിയുടെ വികസന പാക്കേജില്‍ നിന്നാണ് പലായനം ചെയ്തവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്ത് തുടങ്ങുക.

prakash-javadekar-

ദില്ലിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ ആനുകൂല്യമുള്ളവരുടേയും ക്ഷാമബത്ത അ‍ഞ്ച് ശതമാനം വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. ഇതിന് പുറമേ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയില്‍ 2019 നവംബര്‍ 30 വരെ ഇളവ് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Centre announces compensation for 5,300 families added to J&K displaced list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X