കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കൂട്ടി; 'സര്‍പ്രൈസുമായി' മോദി, കൂട്ടിയ രൂപ കേട്ടാല്‍ ഞെട്ടും!

ആസ്സാം, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീസ, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കൂലിയാണ് കൂട്ടിയത്.

  • By Akshay
Google Oneindia Malayalam News

ദില്ലി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കൂലി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ആസ്സാം, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീസ, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കൂലിയാണ് കൂട്ടിയത്. എന്നാല്‍ കൂട്ടിയത് എത്രയാണെന്ന് കേള്‍ക്കുമ്പോഴാണ് ശരിക്കും ഞെട്ടുക.

അസാമിലും ബിഹാറിലും ജാര്‍ഖണ്ഡിലും ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ഒരു രൂപ വീതം. ഒഡീഷയില്‍ രണ്ട് രൂപ. ബംഗാളില്‍ നാല് രൂപ. ഇങ്ങനെയാണ് മോദി സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തയിരിക്കുന്നത്. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ഈ വര്‍ധനവ് വരുത്തയിരിക്കുന്നത്.

 ബിഹാര്‍

ബിഹാര്‍

ബിഹാറില്‍ 167ല്‍നിന്ന് 168 രൂപയായായാണ് ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച് കുറഞ്ഞ കൂലി അവിടെ 181 രൂപയാണ്.

 ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ കൂലി 210 രൂപയാണ്. കേന്ദ്രത്തിന്റെ കൂലി 167ല്‍നിന്ന് 168 ആക്കി ഉയര്‍ത്തി. മിനിമം വേധനം പോലും ഇവിടെ ഇല്ല.

 തൊഴിലുറപ്പ് കൂലി 183

തൊഴിലുറപ്പ് കൂലി 183

അസമില്‍ 182ല്‍നിന്ന് 183 രൂപയായാണ് ഉയര്‍ത്തിയത്. അസം സംസ്ഥാന സര്‍ക്കാര്‍ 240 രൂപ കുറഞ്ഞകൂലി നിശ്ചയിച്ചിടത്താണ് തൊഴിലുറപ്പ് പദ്ധതിയനുസരിച്ചുള്ള കൂലിയില്‍ കേന്ദ്രം ഒരു രൂപ കൂട്ടി 183ലെത്തിച്ചത്.

കൂലി നിശ്ചയിക്കാന്‍ തുടങ്ങി

കൂലി നിശ്ചയിക്കാന്‍ തുടങ്ങി

2008 വരെ സംസ്ഥാനങ്ങളിലെ കുറഞ്ഞ കൂലിയായിരുന്നു തൊഴിലുറപ്പ് പദ്ധതിയനുസരിച്ചുള്ള വേതനവും. ഇതില്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. സംസ്ഥാനം നിശ്ചയിക്കുന്ന കുറഞ്ഞ കൂലി ബാധകമാക്കിയാല്‍ വിവിധയിടങ്ങളിലെ കൂലിയില്‍ വലിയ അന്തരമുണ്ടാകുമെന്ന വാദമുന്നയിച്ചതാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് കൂലി നിശ്ചയിക്കാന്‍ തുടങ്ങിയത്.

English summary
The Centre has raised wages under the rural job guarantee scheme - by the princely sum of one rupee a day in many states.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X