കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതി ദുരന്തം: എട്ട് സംസ്ഥാനങ്ങൾക്ക് അധിക ധനസഹായത്തിന് കേന്ദ്ര അംഗീകാരം, കേരളവും മഹാരാഷ്ട്രയും

Google Oneindia Malayalam News

ദില്ലി: പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായ എട്ട് സംസ്ഥാനങ്ങൾക്ക് അധിക ധനസഹായത്തിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ. 2019ൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, വരൾച്ച, ചുഴവിക്കാറ്റ് എന്നിവ മൂലം നാശനഷ്ടങ്ങളുണ്ടായ എട്ട് സംസ്ഥാനങ്ങൾക്ക് 5,751 കോടി രൂപ നൽകുന്നതിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര, ബിഹാർ, നാഗാലാന്റ്, ഒഡിഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രസർക്കാരിന്റെ അധിക ധനസഹായം നൽകുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഒരു ലക്ഷം രൂപ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്.... ധോണിക്ക് ട്രോള്‍, മറുപടി ഇങ്ങനെഒരു ലക്ഷം രൂപ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്.... ധോണിക്ക് ട്രോള്‍, മറുപടി ഇങ്ങനെ

കൊറോണ വ്യാപനം ഭീഷണിയുയർത്തുന്ന കേരളത്തിന് 460 കോടിയുടെ കേന്ദ്രസഹായമാണ് ഇതോടെ ലഭിക്കുക. ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള തുകയാണ് കേരളം ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങൾക്ക് നൽകുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

pti8-5-2019-0

കേരളത്തിന് പുറമേ ബിഹാർ(953.17 കോടി), മഹാരാഷ്ട്ര(1758.18 കോടി), നാഗാലാൻഡ്(177.37 കോടി), ഒഡിഷ(1758.18 കോടി), രാജസ്ഥാൻ(1119. 98 കോടി), പശ്ചിമബംഗാൾ (1090.68 കോടി) എന്നിങ്ങനെയാണ് കേന്ദ്രസഹായം ലഭിക്കുക. വരൾച്ച മൂലം മൃഗസംരക്ഷണ മേഖലയിലുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്താണ് ധനസഹായത്തിനായി കർണാടകത്തെ പരിഗണിച്ചിട്ടുള്ളത്. 11.48 കോടി രൂപയാണ് സംസ്ഥാനത്തിന് ഇതോടെ ലഭിക്കുക.

കൊവിഡ് ബാധിത കുടുംബങ്ങളെ സഹായിക്കാന്‍ ഗീവ്ഇന്ത്യ രംഗത്ത്; നിങ്ങള്‍ക്കും പങ്കാളികളാകാംകൊവിഡ് ബാധിത കുടുംബങ്ങളെ സഹായിക്കാന്‍ ഗീവ്ഇന്ത്യ രംഗത്ത്; നിങ്ങള്‍ക്കും പങ്കാളികളാകാം

3 മാസത്തെ തിരിച്ചടവ് ഒഴിവാക്കിയോ? ഏതെല്ലാം ലോണുകള്‍ക്കാണ് ആനുകൂല്യം: മൊറട്ടോറിയം-അറിയേണ്ടതെല്ലാം3 മാസത്തെ തിരിച്ചടവ് ഒഴിവാക്കിയോ? ഏതെല്ലാം ലോണുകള്‍ക്കാണ് ആനുകൂല്യം: മൊറട്ടോറിയം-അറിയേണ്ടതെല്ലാം

സ്‌പെയിനില്‍ ഒരു ദിവസം മരിച്ചുവീണത് 769 പേര്‍... മരണ സംഖ്യ 5000ത്തിലേക്ക്, പകച്ച് നിന്ന് യൂറോപ്പ്!!സ്‌പെയിനില്‍ ഒരു ദിവസം മരിച്ചുവീണത് 769 പേര്‍... മരണ സംഖ്യ 5000ത്തിലേക്ക്, പകച്ച് നിന്ന് യൂറോപ്പ്!!

English summary
Centre approves Rs 5,751 crore additional assistance to eight states for floods, landslides, cyclone, drought during 2019: MHA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X