കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനും തയ്യാറായിരിക്കാൻ സേനകൾക്ക് നിർദേശം, യുദ്ധവിമാനങ്ങളും കപ്പലുകളും മുന്നോട്ട്

Google Oneindia Malayalam News

ദില്ലി: 45 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയിരിക്കുകയാണ്. അതിര്‍ത്തി പുകയുന്നതിനിടെ ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങളും കൂടിയാലോചനകളും പുരോഗമിക്കുന്നു. എല്ലാ മര്യാദകളും ലംഘിച്ച് കൊണ്ടുളള ചൈനീസ് ക്രൂരതയ്‌ക്കെതിരെ അമര്‍ഷം ശക്തമാവുകയാണ്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാര്യങ്ങള്‍ വിലയിരുത്തുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അടക്കം സൈന്യം സജ്ജമാക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

എന്തും നേരിടാന്‍ തയ്യാറെടുപ്പ്

എന്തും നേരിടാന്‍ തയ്യാറെടുപ്പ്

ചൈനയുടെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചിരിക്കുന്നത്. ചൈനയുടെ ഭാഗത്ത് ഉണ്ടായ ആള്‍നാശത്തിന്റെ കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. 40 ചൈനീസ് സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്‍ എന്തും നേരിടാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ സൈന്യം.

സേനാവിന്യാസം ശക്തിപ്പെടുത്തി

സേനാവിന്യാസം ശക്തിപ്പെടുത്തി

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനാണ് കരസേനയേയും നാവിക സേനയേയും വ്യോമസേനയേയും ഏകോപിപ്പിക്കാനുളള ചുമതല. അതിര്‍ത്തിയില്‍ ഇതിനകം തന്നെ ഇന്ത്യ സേനാവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗമായ ഗല്‍വാന്‍ താഴ്വര തങ്ങളുടേതാണ് എന്ന് ചൈന അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

ചൈന പ്രകോപനം തുടരുന്നു

ചൈന പ്രകോപനം തുടരുന്നു

ആദ്യമായാണ് ചൈന ഇത്തരം വാദം ഉയര്‍ത്തുന്നത്. തങ്ങളുടെ പ്രദേശത്ത് ഇന്ത്യ കടന്ന് കയറി എന്നാണ് ചൈനയുടെ ആരോപണം. ഇന്ത്യന്‍ പ്രദേശം പിടിച്ചെടുക്കുക എന്ന ചൈനയുടെ ഉദ്ദേശം അംഗീകരിച്ച് കൊടുക്കില്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യക്കുളളത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലെ സൈനിക പരിശീലനത്തിന്റെ വീഡിയോയും പുറത്ത് വിട്ട് ചൈന പ്രകോപനം തുടരുകയാണ്.

Recommended Video

cmsvideo
ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടമോ? | Oneindia Malayalam
ഏത് സാഹചര്യവും നേരിടാന്‍

ഏത് സാഹചര്യവും നേരിടാന്‍

ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനയുടെ പിടിയിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യങ്ങളില്‍ സൈന്യവും കേന്ദ്രവും വ്യക്തത വരുത്താനിരിക്കുന്നതേ ഉളളൂ. അതിനിടെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിട്ടിരിക്കാന്‍ മൂന്ന് സേനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നു

കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നു

യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും സേനകള്‍ സര്‍വ്വ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമാധാന ചര്‍ച്ചകള്‍ ഒരു വശത്ത് നടത്താനുദ്ദേശിക്കുമ്പോഴും ചൈന ഉയര്‍ത്തുന്ന ആക്രമണ ഭീഷണികള്‍ക്ക് മറുപടി കൊടുക്കാനും സൈന്യം സജ്ജമാവുകയാണ്. യുദ്ധ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.

മുന്നോട്ട് നീങ്ങാൻ നിര്‍ദേശം

മുന്നോട്ട് നീങ്ങാൻ നിര്‍ദേശം

മലേഷ്യയ്ക്കും സുമാത്രയ്ക്കും ഇടയിലുളള കടലിടുക്കായ മലാക്ക സ്‌ട്രെയ്റ്റിന് സമീപം യുദ്ധക്കപ്പലുകള്‍ അടുപ്പിക്കാന്‍ നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനയോട് ഫോര്‍വേഡ് ബേസുകളിലേക്ക് നീങ്ങാനും നിര്‍ദേശിച്ചിരിക്കുകയാണ്. നിലവിലുളള മേഖലകളില്‍ നിന്ന് മുന്നോട്ട് നീങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ചര്‍ച്ചയുമായും മുന്നോട്ട്

ചര്‍ച്ചയുമായും മുന്നോട്ട്

ഇന്തോ-പസഫിക് മേഖലയില്‍ എവിടെയും ചൈനയുടെ ആക്രമണത്തെ നേരിടാന്‍ മുന്നോട്ട് നീങ്ങാന്‍ നാവികേ സേനയ്ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
മൂന്ന് സേനകള്‍ക്കും അടിയന്തരമായി ഏതെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കാന്‍ സേനാമേധാവിമാരോട് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ചയുമായും ഇന്ത്യ മുന്നോട്ട് പോകും.

English summary
Centre asked Army, Navy and Air Force to be prepared for the worst, Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X