കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വാക്‌സിന്‍ വിതരണം ചെയ്യുക ബ്ലോക്ക് തലത്തില്‍; ബിടിഎഫ് രൂപീകരിക്കും, കേന്ദ്ര നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: കൊറോണ വാക്‌സിന്‍ ലഭ്യമായാല്‍ എങ്ങനെ വിതരണം ചെയ്യണം എന്ന കാര്യത്തില്‍ കൃത്യമായ പദ്ധതി തയ്യാറാക്കുകയണാണ് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് വിവരം. ബ്ലോക്ക് തലത്തില്‍ പ്രത്യേക ദൗത്യ സേന (ബിടിഎഫ്) രൂപീകരിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വാക്‌സിന്‍ വിതരണത്തിന് പ്രത്യേക സംഘങ്ങളെ ബ്ലോക്ക് തലത്തില്‍ തയ്യാറാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്.

X

ബിടിഎഫ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി വന്ദന ഗുര്‍നാനിയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിലാകും ബിടിഎഫിന്റെ പ്രവര്‍ത്തനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, മത നേതാക്കള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നിവര്‍ക്കും ബിടിഎഫില്‍ പ്രധിനിധ്യമുണ്ടാകും. കൊറോണ വാക്‌സിന്‍ ലഭ്യമായാല്‍ വേഗത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിതരണ പദ്ധതി നേരത്തെ തയ്യാറാക്കുന്നത്.

നക്ഷത്ര പദവിക്ക് കോഴ; ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍, ഭാര്യയുടെ അക്കൗണ്ടില്‍ കോഴപ്പണംനക്ഷത്ര പദവിക്ക് കോഴ; ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍, ഭാര്യയുടെ അക്കൗണ്ടില്‍ കോഴപ്പണം

മരുന്ന് നിര്‍മാണ കമ്പനിയായ അസ്ട്രസെനെക തങ്ങളുടെ കൊറോണ വാക്‌സിന്‍ നിര്‍മാണം 90 ശതമാനം വിജയമാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഫിസര്‍, മോഡേണ എന്നീ കമ്പനികളുടെ പരീക്ഷണങ്ങളും അന്തിമ ഘട്ടത്തിലാണ്.

അതേസമയം, പൂനെയിലെ സെറം ഇന്‍സ്റ്റിറ്റൂട്ട്് ഓഫ് ഇന്ത്യ (എസ്‌ഐഐ) നവംബര്‍ 28ന് പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കും. വാക്‌സിന്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെ പുരോഗമിക്കുകയാണ്. കോവിഷീല്‍ഡ് എന്ന പേരിലുള്ള വാക്‌സിന്‍ ആണ് ഇവിടെ വികസിപ്പിക്കുന്നത്. ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന് നിര്‍മാണ കമ്പനിയായ അസ്ട്രസെനെക ബ്രിട്ടനിലെ ഓക്‌സഫഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് സെറം ഇന്‍സ്റ്റിറ്റൂട്ടില്‍ മരുന്ന് വിസകിപ്പിക്കുന്നത്. ഇന്ത്യയില്‍ മരുന്ന് ലഭ്യമായാല്‍ വിതരണം ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിക്കുക സെറം ഇന്‍സ്റ്റിറ്റൂട്ട് ആയിരിക്കും. പ്രധാനമന്ത്രിയുടെ പൂനെ ഇന്‍സ്റ്റിറ്റൂട്ട് സന്ദര്‍ശനം സംബന്ധിച്ച് ഡിവിഷണല്‍ കമ്മീഷണര്‍ സൗരവ് റാവു സ്ഥിരീകരിച്ചു.

Recommended Video

cmsvideo
India will get 10 crore dose of oxford vaccine by january | Oneindia Malayalam

English summary
Centre Asked to States to From Block Level Task Force For Vaccine Distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X