കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ തകര്‍ച്ച ഒഴിവാക്കാന്‍ ആര്‍ബിഐ.... പ്രവാസികളെ വിപണിയിലേക്ക് ആകര്‍ഷിക്കും

Google Oneindia Malayalam News

ദില്ലി: രൂപയുടെ മൂല്യം അന്താരാഷ്ട്ര വിപണിയില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെടുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സമ്മര്‍ദത്തിലായതിനാല്‍ നേരിട്ട് ഇടപെടാന്‍ ആര്‍ബിഐയോട്‌ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രൂപയുടെ തകര്‍ച്ച കുറയ്ക്കാന്‍ കടുത്ത ഇടപെടലാണ് ആര്‍ബിഐയില്‍ നിന്നുണ്ടാവുക. എന്‍ആര്‍ഐ ഡെപ്പോസിറ്റ് സ്‌കീം പ്രോത്സാഹിപ്പിക്കാനാണ് നീക്കം. ഇതുവഴി പ്രവാസികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്താനുള്ള സൗകര്യമൊരുക്കും. ഇതുവഴി രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനാവുമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ മൂല്യം കരുത്താര്‍ജിക്കുന്നതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നത്.

1

അതേസമയം പെട്രോളിനും ഡീസലിനുമുള്ള വര്‍ധനവും അന്താരാഷ്ട്ര കടമായി ഇന്ത്യ അടയ്‌ക്കേണ്ടി വരുന്ന അധിക തുകയും ആര്‍ബിഐയെ ആശങ്കപ്പെടുത്തുന്നുണ്ട്. കറന്റ് അക്കൗണ്ട് കമ്മി 15.8 മില്യണായി ഉയര്‍ന്നിട്ടുണ്ട്. 2013ല്‍ ഇത്തരമൊരു പ്രശ്‌നമുണ്ടായപ്പോള്‍ ഫോറിന്‍ കറന്‍സി നോണ്‍ റെസിഡെന്റ് ബാങ്ക് അക്കൗണ്ട്)എഫ്‌സിഎന്‍ആര്‍ബി) വഴിയാണ് ഇന്ത്യ പ്രശ്‌നം പരിഹരിച്ചത്. ഇതുവഴി വന്ന നിക്ഷേപങ്ങള്‍ ഇന്ത്യന്‍ വിപണിയെയും രൂപയെയും വീഴാതെ പിടിച്ചുനിര്‍ത്തിയിരുന്നു. ഇതിന് സമാനമായ രീതിയാണ് ഇന്ത്യ ഇപ്പോള്‍ പിന്തുടരുന്നത്. അതേസമയം ഡോളറുകള്‍ വിറ്റഴിക്കാനുള്ള നീക്കങ്ങളും ആര്‍ബിഐ നടത്തുന്നുണ്ട്.

ദില്ലിയിലെത്താന്‍ പണമില്ലെങ്കില്‍ രേഖകള്‍ കാണിച്ചാല്‍ യാത്രാബത്ത തരാം... പിസി ജോര്‍ജിന് മറുപടി!!ദില്ലിയിലെത്താന്‍ പണമില്ലെങ്കില്‍ രേഖകള്‍ കാണിച്ചാല്‍ യാത്രാബത്ത തരാം... പിസി ജോര്‍ജിന് മറുപടി!!

റഷ്യയെയും ഇറാനെയും ഒഴിവാക്കണം... ഇടപാടുകള്‍ വേണ്ട... ഇന്ത്യയോട് കല്‍പ്പനയുമായി യുഎസ്റഷ്യയെയും ഇറാനെയും ഒഴിവാക്കണം... ഇടപാടുകള്‍ വേണ്ട... ഇന്ത്യയോട് കല്‍പ്പനയുമായി യുഎസ്

English summary
centre asks rbi to intervene to support the declining rupee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X