കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം രൂക്ഷം: മെഡിക്കൽ ഓക്സിജൻ പാഴാക്കരുത് സംസ്ഥാനങ്ങളോട് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഭീതി സൃഷ്ടിക്കുന്നതിനിടെ ഓക്സിജൻ ഉപഭോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ആവശ്യത്തിന് ഓക്സിജൻ സ്റ്റോക്കുണ്ടെന്ന് പറഞ്ഞ കേന്ദ്രസർക്കാർ മെഡിക്കൽ ഓക്സിജൻ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നും പാഴാക്കുന്നില്ലെന്ന് ഉറപ്പാക്കാനും കേന്ദ്രസർക്കാർ തന്നെയാണ് വ്യാഴാഴ്ച സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൊവിഡ് ചികിത്സയിൽ മെഡിക്കൽ ഓക്സിജൻ ഒരു നിർണായക ഘടകമാണ്. അതുകൊണ്ടുതന്നെ കൊവിഡ് ബാധിത സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെയുള്ള അവശ്യ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി 2020 മാർച്ചിൽ ഉദ്യോഗസ്ഥരുടെ ഒരു ഇന്റർ മിനിസ്റ്റീരിയൽ എംപവേർഡ് ഗ്രൂപ്പ് (ഇജി 2) രൂപീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു; മാളുകള്‍ അടയ്ക്കും, വിവാഹങ്ങള്‍ക്ക് നിയന്ത്രിത അനുമതിദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു; മാളുകള്‍ അടയ്ക്കും, വിവാഹങ്ങള്‍ക്ക് നിയന്ത്രിത അനുമതി

"ഓക്സിജൻ ഉൽ‌പാദന യൂണിറ്റുകളുടെ ഉൽ‌പാദനത്തിനൊപ്പം ഇപ്പോ ശേഖരിച്ച് വെച്ച ഓക്സിജൻ കൂടിയാവുമ്പോൾ ആവശ്യത്തിനുള്ളതുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ രണ്ട് ദിവസമായി എല്ലാ ദിവസവും രാജ്യത്തിന് സാധ്യമായ മുഴുവൻ ശേഷിയിലും ഓക്സിജൻ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കുൂട്ടിച്ചേർത്തു.

 screenshot7872-1

കൂടാതെ, ആവശ്യാനുസരണം ഓരോ ജില്ലകളിലേക്കും ഓക്സിജൻ സുഗമമായി വിതരണം ചെയ്യുന്നതിനായി കൺട്രോൾ റൂമുകൾ സ്ഥാപിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്, സിലിണ്ടറുകളുടെ ആവശ്യകത, ടാങ്കറുകൾ തുടങ്ങിയവയെക്കുറിച്ചും മന്ത്രാലയം പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്. കൊവിഡ് ബാധിത സംസ്ഥാനങ്ങളിലേക്ക് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നതിനുള്ള സ്രോതസ്സുകളുടെ വിശദമായ ദിവസേനയുള്ള മാപ്പിംഗ് തയ്യാറാക്കി തടസ്സമില്ലാതെ ഓക്സിജൻ വിതരണം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരുള്ളത്.

ദിവസേന 7127 മെട്രിക് ടൺ ഉൽപാദന ശേഷിയാണ് ഓക്സിജൻ ഉൽപ്പാദനത്തിൽ ഇന്ത്യയ്ക്കുള്ളത്. ഇതിന പുറമേ ആവശ്യാനുസരണം സ്റ്റീൽ പ്ലാന്റുകളിൽ ലഭ്യമായ മിച്ച ഓക്സിജനും ഉപയോഗപ്പെടുത്തി വരുന്നതായും മന്ത്രാലയം അറിയിച്ചു. , ഇജി 2 നിർദ്ദേശിച്ച പ്രകാരം കഴിഞ്ഞ രണ്ട് ദിവസത്തിനുശേഷം മൊത്തം ഉത്പാദനം 100 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ഇതിന് പുറമേ മെഡിക്കൽ ഓക്സിജന്റെ വിതരണം അതിവേഗം വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്നും "മന്ത്രാലയം കൂട്ടിച്ചേർത്തു.

ഏപ്രിൽ 12 ന് രാജ്യത്തെ മെഡിക്കൽ ഓക്സിജൻ ഉപഭോഗം 3842 മെട്രിക് ടൺ ആയിരുന്നു, അതായത് ദൈനംദിന ഉൽപാദന ശേഷിയുടെ 54 ശതമാനം ഉൽപ്പാദിപ്പിച്ച മെഡിക്കൽ ഓക്സിജന്റെ പരമാവധി ഉപഭോഗം മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട്, ദില്ലി, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.

നിലനിലെ സാഹചര്യത്തിൽ കൂടുതൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി സ്റ്റീൽ പ്ലാന്റുകളിൽ ലഭ്യമായ മിച്ചമുള്ള സ്റ്റോക്കുകൾ ഉപയോഗിക്കുന്നതും സംസ്ഥാന അതിർത്തികളിലെ സ്രോതസ്സുകളും സ്റ്റീൽ പ്ലാന്റുകളിൽ ലഭ്യമായവയും ഉൾപ്പെടെ ഉപയോഗപ്പെടുത്താനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

അങ്ങനെയാണ് ഡോൾവി (മഹാരാഷ്ട്ര), ഭിലായിലെ (ഛത്തീസ്ഗഡ്) സെയിൽ, ബെല്ലാരിയിലെ (കർണാടക) ജെഎസ്ഡബ്ല്യു എന്നിവിടങ്ങളിലെ ഉരുക്ക് പ്ലാന്റുകളിൽ നിന്ന് ഉരുക്ക് പ്ലാന്റുകളിൽ ദിവസേന മിച്ച മെഡിക്കൽ ഓക്സിജൻ ഉപയോഗിക്കാൻ മഹാരാഷ്ട്രയ്ക്ക് കഴിഞ്ഞിട്ടുള്ളത്. ഛത്തീസ്ഗഡിലെ ഭിലായിലെ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഓക്സിജൻ വിതരണം ചെയ്യാൻ മധ്യപ്രദേശിന് കഴിയുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
India reports record high of over 2 lakh fresh Covid-19 cases

English summary
Centre asks states to make rational use of medical oxygen, ensure no wastage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X