വിദ്യാര്‍ത്ഥികളുമായി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നു, കസേര വലിച്ച് താഴെയിടുമെന്നു കെജ്രിവാള്‍
ദില്ലി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയിലും ജെഎന്‍യു പ്രതിഷേധത്തിലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികളോട് ബിജെപി സര്‍ക്കാര്‍ യുദ്ധം ചെയ്യുകയാണെന്ന് കെജ്രിവാള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ട്. അനീതിയും തെറ്റുകളും കണ്ടാല്‍ സംസാരിക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.
രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ സര്‍ക്കാരാണെന്നും കെജ്രിവാള്‍ ആരോപിക്കുന്നു. കേന്ദ്രമന്ത്രിമാരാണ് രോഹിത്തിനെ ആത്മഹത്യയിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥികള്‍ നല്ല പാഠങ്ങളാണ് പറഞ്ഞുതരുന്നതെന്ന് മോദി മനസിലാക്കണം. ജെഎന്‍യു പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്ത കനയ്യ കുമാറിന് നീതി ലഭിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ വാക്കുകളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി നിന്ന് കസേര വലിച്ച് താഴെയിടുമെന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി. രോഹിത് വെമുലയുടെ ആത്മഹത്യ, ജെഎന്‍യു പ്രതിഷേധം എന്നിവയുടെ ഭാഗമായി ദില്ലി ജന്തര്‍മന്തറില്‍ ചേര്‍ന്ന പ്രതിഷേധ പരിപാടിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, അരവിന്ദ് കെജ്രിവാളും പങ്കെടുത്തു.
വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം അവസാനിപ്പിക്കാന്‍ 'രോഹിത് ആക്ട്' എന്ന പേരില്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യവും പ്രതിഷേധ പരിപാടിക്കിടെ ഉയര്‍ന്നു.












Click it and Unblock the Notifications