കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് വലിയ ഭീഷണി, 43 ആപ്പുകളെ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്‌ട്രൈക്ക്!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള 43 മൊബൈല്‍ ആപ്ലിക്കേഷനുകളെ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഐടി ആക്ട് 69 എ പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി. ഈ ആപ്പുകളെ കുറിച്ച് സൈബര്‍ ക്രൈ കോര്‍ഡിനേഷന്‍ സെന്റര്‍, ആഭ്യന്തര കാര്യ മന്ത്രാലയം എന്നിവരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് ഇവയ്‌ക്കെതിരെ നടപടിയെടുത്തത്.

1

ചൈനീസ് വ്യാപാര ഭീമനായ ആലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പ് അടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ ഇതുവരെ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയര്‍ന്നു. ജൂണ്‍ 29, സെപ്റ്റംബര്‍ രണ്ടിനും ഇടയിലാായി നിരവധി ആപ്പുകള്‍ നേരത്തെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഭൂരിഭാഗവും ചൈനീസ് ആപ്പുകളായിരുന്നു. ജൂണ്‍ 29ന് 59 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചാണ് സര്‍ക്കാര്‍ തുടങ്ങിയത്. സെപ്റ്റംബര്‍ രണ്ടിന് 118 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. ജനതാല്‍പര്യവും പരമാധികാരവും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

നേരത്തെ നിരോധിച്ചവയില്‍ ടിക് ടോക്, യുഎസ് ബ്രൗസര്‍, വീചാറ്റ്, ലഡോ എന്നിവയുമുണ്ടായിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ ആപ്പുകള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പല ടെക്‌നിക്കള്‍ വിദഗ്ധരും ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ലൊക്കേഷന്‍ ഡാറ്റ അടക്കമുള്ള വിവരങ്ങള്‍ ചൈനയിലെ സെര്‍വറിലേക്ക് മാറ്റാറുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ബ്യൂട്ടി പ്ലസ്, സെല്‍ഫി ക്യാമറ തുടങ്ങിയ ആപ്പുകളില്‍ പോര്‍ണാഗ്രാഫിക് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചൈനയ്‌ക്കെതിരെയുള്ള നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തിയത്.

നിരോധിച്ച പല ആപ്പുകളും ചൈനീസ് കമ്പനികള്‍ നിയന്ത്രിക്കുന്തനായിരുന്നു. എന്നാല്‍ ഇവ പ്രവര്‍ത്തിച്ചിരുന്നത് സിംഗപ്പൂരും ഹോങ്കോംഗിലും നിന്നുമായിരുന്നു. അതേസമയം സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കമാണിതെന്ന് ഐടി മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. പബ്ജി അടക്കമുള്ളവ നിരോധിച്ചത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. അതിര്‍ത്തിയില്‍ ചൈനയുമായി നടക്കുന്ന സംഘര്‍ഷമാണ് കേന്ദ്ര സര്‍ക്കാരിനെ ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Recommended Video

cmsvideo
You cannot access Whatsapp in these phones from 2021

English summary
centre bans 43 mobile apps and satys they are threatening indian sovereignty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X