കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ പ്രദേശം ചൈന കയ്യേറിയെന്ന് മുൻ ബിജെപി എംപി, വാദം തളളി കേന്ദ്രം, വിമർശിച്ച് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് ചൈന കൂടുതല്‍ കടന്ന് കയറിയെന്ന മുന്‍ ലഡാക്ക് ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍ തളളി കേന്ദ്രം. ലഡാക്ക് എംപിയായിരുന്നു തുപ്‌സ്താന്‍ ചീവാങ്ങ് ആണ് കഴിഞ്ഞ ദിവസം വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ചൈനീസ് പട്ടാളക്കാര്‍ ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്ത് കൂടുതല്‍ അതിക്രമിച്ച് കടന്നതായും പാംഗോഗ് സോ തടാകത്തിന്റെ വടക്കന്‍ കരയിലുളള ഫിംഗര്‍ 2,3 സ്ഥാനങ്ങള്‍ കൈവശപ്പെടുത്തിയതായുമാണ് മുന്‍ എംപി വെളിപ്പെടുത്തിയത്.

തൃശൂർ പിടിക്കാൻ നടൻ ദേവൻ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും, അണിയറയിൽ നീക്കങ്ങൾതൃശൂർ പിടിക്കാൻ നടൻ ദേവൻ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും, അണിയറയിൽ നീക്കങ്ങൾ

ഇത് സംബന്ധിച്ച് ദ ഹിന്ദു പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണ് എന്നാണ് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് പറയുന്നത്. അതേസമയം താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി തുപ്‌സ്താന്‍ ചീവാങ്ങും വ്യക്തമാക്കുന്നു.. ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുളള പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് തനിക്കീ വിവരം കൈമാറിയത് എന്നാണ് മുന്‍ എംപി അവകാശപ്പെടുന്നത്. ഇന്ത്യന്‍ സൈനികര്‍ ഇവിടെ ടെന്റുകളിലാണ് കഴിയുന്നത് എന്നും കടുത്ത ശൈത്യ കാലാവസ്ഥയില്‍ അത് പര്യാപ്തമല്ലെന്നും മുന്‍ എംപി പറയുന്നു.

india

ലഡാക്ക് മുന്‍ എംപിയുടെ വെളിപ്പെടുത്തലിന് പിറകെ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തി. 8400 കോടി രൂപ വിലയുളള വിമാനത്തില്‍ ലോകം ചുറ്റുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയുടെ പേര് പറയാന്‍ പോലും ഭയമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. അതികഠിനമായ തണുപ്പ് കാലത്ത് സാധാരണ ടെന്റുകളില്‍ താമസിച്ചാണ് നമ്മുടെ പട്ടാളക്കാന്‍ ചൈനയുടെ ആക്രമണത്തെ ചെറുക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. രാജ്യം പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോള്‍ നരേന്ദ്ര മോദിക്ക് മാത്രമാണ് നല്ല ദിവസങ്ങള്‍ എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Recommended Video

cmsvideo
America and India joining hands against china | Oneindia Malayalam

കഴിഞ്ഞ അഞ്ച് മാസക്കാലമായി അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുളള സംഘര്‍ഷം പരിഹാരം കാണാതെ തുടരുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക കമാന്‍ഡര്‍ തലത്തിലും മന്ത്രിതലത്തിലും അടക്കം പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ പലവട്ടം നടത്തിയെങ്കിലും അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അവസാനമിടാനായിട്ടില്ല. ചൈനീസ് സൈനികര്‍ നിയന്ത്രണ രേഖയില്‍ നിന്നും പൂര്‍ണമായും പിന്മാറി നേരത്തെ ഉണ്ടായിരുന്ന സ്ഥിതി പുനസ്ഥാപിക്കണം എന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

English summary
Centre calls Ex BJP MPs claims of China further transgressed into Indian territory as fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X