Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പാതാ വികസനം; കേരളത്തെ തഴഞ്ഞിട്ടില്ലെന്ന് നിതിന്‍ ഗഡ്കരി, വിജ്ഞാപനം റദ്ദാക്കി

ദില്ലി: ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നാം പട്ടിക പ്രകാരം തുടരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബിജെപി നേതാക്കളും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് കേരളത്തിന്റെ ദേശീയ പാതാ വികസനം തടസ്സപ്പെടുത്തിയെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകും ആരോപിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിഷയം നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വിജ്ഞാപനം റദ്ദാക്കിയത്.

Niti

കേന്ദ്രസര്‍ക്കാരിനും സംസ്ഥാന ബിജെപി നേതൃത്വത്തിനുമെതിരെ ശക്തമായ ഭാഷയിലാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി രംഗത്തുവന്നത്. കേരളത്തിലെ ദേശീയ പാതാ വികസനം തടസ്സപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലുള്ള ജനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ട് കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം എന്താണെന്ന് അറിയാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ നാടിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണം. ദേശീയപാതാ വിസകന അതോറിറ്റിയുടെ നടപടി അവസാനിപ്പിക്കണം എന്നാണ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്. സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നില്‍. ബിജെപി നാടിന് ബാധ്യതയാണെന്ന് അവര്‍ സ്വയം തെളിയിച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞിരുന്നു.

വളരെ രഹസ്യമായി വികസന പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമമാണ് നടന്നത്. ഇത്തരമൊരു കത്ത് കേന്ദ്രത്തിലേക്ക് അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. അല്ലെങ്കില്‍ ജനങ്ങളുടെ മുന്നില്‍വെക്കണം. ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് കൂടി വിഷയം കൂടുതല്‍ ചര്‍ച്ചയായി. തുടര്‍ന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഇടപെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+