Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ വിധിയില്‍ ക്രെഡിറ്റ് മോദി സര്‍ക്കാരിനല്ല.... വീണ്ടും ശിവസേന, ഉദ്ധവിന്റെ മറുപടി ഇങ്ങനെ

മുംബൈ: അയോധ്യ വിധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മോദി സര്‍ക്കാരിന് കോടതി വിധിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് ഉദ്ധവ് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ ബിജെപിയും ശിവസേനയും ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ ശിവസേന വിമര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞിരുന്നു.

1

അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ട്രസ്റ്റിന്റെ മേല്‍ നോട്ടത്തില്‍ ക്ഷേത്രം പണിയണമെന്നാണ് സുപ്രീം കോടതി വിധിയില്‍ പറയുന്നത്. ബാക്കിയുള്ള രണ്ട് കക്ഷികള്‍ക്കും പ്രത്യേകം ഭൂമിയും നല്‍കിയിട്ടുണ്ട്. ഏറ്റവും അനുയോജ്യമായ അഞ്ച് ഏക്കര്‍ ഭൂമി പള്ളി പണിയാനായും നല്‍കിയിട്ടുണ്ട്. വിധിക്ക് പിന്നാലെ നിരവധി നേതാക്കള്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

ഞങ്ങള്‍ മോദി സര്‍ക്കാരിനോട് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഒരിക്കലും ഇതിനോട് പോസിറ്റീവായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ സുപ്രീം കോടതി വിധി പറയാന്‍ പോകുമ്പോള്‍ അവര്‍ വിധിയില്‍ നേട്ടമുണ്ടാക്കാന്‍ നോക്കുകയാണ്. സര്‍ക്കാരിന് ഒരിക്കലും ഈ വിധി അവരുടെ നേട്ടമാണെന്ന് അവകാശപ്പെടാനാവില്ല. ഈ വിധി മുസ്ലീം സംഘടനകള്‍ അനുകൂലമായിട്ടാണെങ്കിലും സര്‍ക്കാരിന് ഇതില്‍ നേട്ടം അവകാശപ്പെടാനാവില്ലെന്നും ഉദ്ധവ് പറഞ്ഞു.

Recommended Video

cmsvideo
    സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരാമര്‍ശം, ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍ | Oneindia Malayalam

    അതേസമയം ശിവസേന ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണെന്ന് ഇത് ഉറപ്പിക്കുന്നു. തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ ഉദ്ധവ് രംഗത്തെത്തുന്നത് ബിജെപിയും ശിവസേനയും തമ്മിലുള്ള പ്രശ്‌നങ്ങളും വലുതാക്കിയിരിക്കുകയാണ്. ഇരുവരും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കില്ലെന്നാണ് സൂചന.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+