കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐയ്ക്ക് വേണ്ടി കേന്ദ്രം സുപ്രീം കോടതിയിലേക്ക്

Google Oneindia Malayalam News

ഗുവാഹത്തി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സി ബി ഐ) തിരായ ഗുവാഹത്തി ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. കേന്ദ്ര നിയമമന്ത്രി കപില്‍ സിബലാണ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചത്.

സി ബി ഐ യെ പോലിസ് സേനയായി കാണാനാകില്ലെന്നും കേസ് അന്വേഷിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ഏജന്‍സിയുടെ അധികാരം ഭരണഘടനാപരമായി തെറ്റാണെന്നുമായിരുന്നു ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ്. ബി എസ് എന്‍ എല്‍ ജീവനക്കാരനായ നവേന്ദ്രകുമാറിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ഹോക്കോടതി ഉത്തരവ്.

kapil-sibal

ഹൈക്കോടതി അനാവശ്യമായി സാങ്കേതികത തിരയുകയാണ് എന്നാണ് ഇത് സംബന്ധിച്ച് പൊതുവില്‍ ഉയര്‍ന്നിരിക്കുന്ന പ്രതികരണം. പേഴ്‌സണല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യം പഠിച്ച ശേഷം സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഹൈക്കോടതി വിധിയോട് യോജിക്കാനാവില്ലെന്ന് പ്രമുഖ അഭിഭാഷകന്‍ അനുപം ഗുപ്ത പ്രതികരിച്ചു. ഹൈക്കോടതി കാര്യമില്ലാതെ സാങ്കേതികത തിരയുകയാണ് എന്നേ പറയാനാകൂ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദില്ലി കോടതിയില്‍ തങ്ങള്‍ക്കെതിരായ കേസ് നടപടികള്‍ സ്്‌റ്റേ ചെയ്യണമെന്ന് ടു ജി സ്‌പെക്ട്രം പ്രതികളായ മുന്‍ മന്ത്രി എ രാജയും കൂട്ടരും ആവശ്യം ഉന്നയിച്ചു.

രാജ്യത്താകെ അന്വേഷണം നടത്താന്‍ അധികാരമുള്ള ഏജന്‍സി നിയമനിര്‍മാണത്തിലൂടെ മാത്രമേ നിലവില്‍ വരാന്‍ പാടുള്ളൂ എന്ന് കാട്ടിയാണ് ഗുവാഹത്തി ഹൈക്കോടതി സി ബി ഐയുടെ സാധുതയെ ചോദ്യം ചെയ്തത്. എന്നാല്‍ 1963 ഏപ്രില്‍ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് സിബിഐ നിലവില്‍ വന്നതെന്നാണ് കോടതി പറയുന്നത്

English summary
Union Law Minister Kapil Sibal said that the Central government would file an appeal in Supreme Court against HC verdict on CBI formation. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X