കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെല്‍ഗാം പേരുമാറ്റി ബെലഗാവിയായി, പേരുമാറിയ മറ്റ് നഗരങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: മറാത്തികളുടെ എതിര്‍പ്പിനെ അവഗണിച്ച് ബെല്‍ഗാമിന്റെ പേര് ബെലഗാവി എന്നാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കര്‍ണാടകയും മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെല്‍ഗാമിനെ ചൊല്ലി ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്. കന്നട ഉച്ചാരണം അനുസരിച്ചാണ് ബെല്‍ഗാമിന്റെ പേര് ഇനി മുതല്‍ ബെലഗാവി എന്നാക്കി മാറ്റുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് പേര് മാറ്റത്തിന് അനുമതി നല്‍കിയത്.

കര്‍ണാടകയിലെ പതിനൊന്നോളം നഗരങ്ങളുടെ പേര് മാറ്റം സംബന്ധിച്ച് 2006 ല്‍ തന്നെ ബിജെപി-ജെഡിഎസ് സര്‍ക്കാര്‍ കേന്ദ്ര അനുമതി തേടിയിരുന്നു. എന്നാല്‍ കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നില്ല. കന്നട ഉച്ചാരണം അനുസരിച്ച് നഗരങ്ങളുടെ പേര് മാറ്റണമെന്നായിരുന്നു ആവശ്യം.

Bangalore

2006 ഒക്ടോബര്‍ 27ന് കര്‍ണാകടക സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ അനുകൂലമായ നടപടി ഉണ്ടായത്. പുതിയ ഉത്തരവിന്‍ പ്രകാരം പേരു മാറുന്ന നഗരങ്ങള്‍ ഇങ്ങനെയാണ്. മാംഗ്ലൂര്‍(മാംഗ്ലൂരു), ബെല്ലാരി (ബല്ലാരി), ബിജാപൂര്‍ (വിജപുര),ചിക്കമംഗ്ലൂര്‍ (ചിക്കമംഗ്ലൂരു), ഗുല്‍ബര്‍ഗ (കാലബുരാഗി), മൈസൂര്‍ (മൈസൂരി), ഹോസ്‌പേട്ട് (ഹൊസാപേട്ട്), ഷിമോഗ (ഷിവമോഗ്ഗ), ഹൂബ്ലി (ഹുബ്ബല്ലി), ടുംകൂര്‍ (ടുമകുരു)

English summary
Despite the opposition by Marathi-speaking people in Belgaum district of Karnataka, which shares its border with Maharashtra, Union Home Minister Rajnath Singh on Friday gave his approval to change its name to Belagavi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X