Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലോച് നേതാവിന് അഭയം നല്‍കാന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍,ഇന്ത്യ മികച്ച അഭയസ്ഥാനമെന്ന് ബുഗ്ടി

ദില്ലി: പാകിസ്താന്‍ നാടുകടത്തിയ ബലോച് അഭയാര്‍ത്ഥിയ്ക്ക് അഭയം നല്‍കാന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാകിസ്താന്‍ നാടുകടത്തിയ ബലൂചിസ്താന്‍ നേതാവ് ബ്രഹുതംഗ് ബുഗ്ട്ടിയ്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ബുഗ്ട്ടി ഇപ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലാണുള്ളത്.

ബലോച് നേതാവ് ബ്രഹുദംഗ് ബുഗ്ട്ടിയ്ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ധാരണയായിട്ടുണ്ടെന്ന് ജിയോ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുഗ്ട്ടിയ്‌ക്കൊപ്പം സിറ്റ്‌സര്‍ലാന്‍ഡിലുള്ള അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് ബുഗ്ട്ടി രംഗത്തെത്തിയിരുന്നു.

 ആരാണ് ബുഗ്ട്ടി

1982ല്‍ റഹാന്‍ ഖാന്‍ ബുഗ്ട്ടിയുടേയും അക്ബര്‍ ബുഗ്ട്ടിയുടേയും മകനായി ജനിച്ച ബുഗ്ട്ടി അമ്മ മരിച്ചതിനെ തുടര്‍ന്ന് മുത്തച്ഛനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപകനായ ബുഗ്ട്ടി അദ്ദേഹത്തിന്റെ ബന്ധു തലാല്‍ അക്ബര്‍ ബുഗ്ട്ടി സ്ഥാപിച്ച ജംഹൂരി വത്തന്‍ പാര്‍ട്ടിയില്‍ നിന്ന് 2008ല്‍ പുറത്തുവന്ന ശേഷമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്.

നാടുകടത്തിയത്

വിമതരുടെ പാര്‍ട്ടിയായ ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭീകര സംഘടനയാണെന്നാരോപിച്ചാണ് ബുഗ്ട്ടിയെ പാകിസ്താന്‍ നാടുകടത്തിയത്. ആദ്യം അഫ്ഗാനിസ്താനില്‍ അഭയം തേടിയ ബുഗ്ട്ടി പിന്നീട് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകുകയായിരുന്നു.

ബുഗ്ട്ടിയുമായി അഭിമുഖം

ബലോച് നേതാവ് ബ്രഹുദംഗ് ബുഗ്ട്ടിയുമായി അഭിമുഖം നടത്തുന്നതിനായി ദൂരദര്‍ശന്‍ നേരത്തെ ഒരു സംഘത്തെ ജനീവയിലേയ്ക്ക് അയച്ചിരുന്നു. ഇന്ത്യ അഭയം നല്‍കുകയാണെങ്കില്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാണെന്നാണ് ബുഗ്ട്ടി മറ്റൊരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

 തീരുമാനം എന്താവും

ബലൂചിസ്താനിലും അഫ്ഗാനിസ്താനിലും ഉള്ള ബലോചുകള്‍ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തിലാണുള്ളത്. കുറച്ച് പേര്‍ക്ക് മാത്രമേ യൂറോപ്പിലേക്ക് വരാന്‍ കഴിയൂ അതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റ് താനുള്‍പ്പെടെയുള്ള ബലോചുകള്‍ക്ക് അഭയം നല്‍കുമെന്നാണ് കരുതുന്നതെന്നായിരിന്നു ബുഗ്ട്ടിയുടെ പ്രതികരണം. സെപ്തംബര്‍ 19ന് നടക്കുന്ന യോഗത്തിന് ശേഷം തങ്ങള്‍ തീരുമാനം വ്യക്തമാക്കുമെന്നും ബുഗ്ട്ടി അഭിമുഖത്തില്‍ വ്യക്തമാക്കി.

 മോദിയുടെ ഇടപെടല്‍

സ്വാതന്ത്ര്യ ദിനപ്രഭാഷണത്തിനിടെ ബലോചുകളുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച മോദി പാകിസ്താനില്‍ ബലോച് അഭയാര്‍ത്ഥികള്‍ അനുഭവിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യ ബലോച് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.

ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാം

ഇന്ത്യ ഞങ്ങളുടെ അയല്‍രാജ്യമാണ്. യൂറോപ്പില്‍ സര്‍ക്കാരിനും ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനും ഞങ്ങളുടെ പ്രശ്‌നങ്ങറളറിയാം ജനങ്ങള്‍ക്കറിയില്ല. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചറിയാം, ഞങ്ങള്‍ക്ക് അവരുടെ പിന്തുണയുണ്ട്. ഞങ്ങള്‍ക്ക് ഒരേ സംസ്‌കാരമായതിനാല്‍ ഇന്ത്യയില്‍ അഭയം കണ്ടെത്താന്‍ എളുപ്പമായിരിക്കും, ബുഗ്ട്ടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+